‘എന്റെ പ്രണയത്തിന്റെ പുഴ’- ഹൃദ്യമായ കുറിപ്പുമായി നവ്യ നായർ

April 24, 2022

മലയാളികളുടെ മനസ്സിൽ എന്നും ബാലാമണിയെന്ന കഥാപാത്രമായി നിറഞ്ഞുനിൽക്കുന്ന നടിയാണ് നവ്യ നായർ. നാടൻ സൗന്ദര്യവും മുഖശ്രീയുമായി സിനിമ ലോകത്തേക്ക് നവ്യ കടന്നു വന്നത്. പിന്നീട് ഒട്ടേറെ സിനിമകളിൽ വേഷമിട്ട നവ്യ വിവാഹശേഷം സിനിമ ലോകത്ത് നിന്നും ഇടവേള എടുത്തിരിക്കുകയായിരുന്നു. വിവാഹ ശേഷവും നടി സിനിമയിൽ അഭിനയിച്ചെങ്കിലും സജീവമായില്ല. ഇപ്പോൾ ആറുവർഷത്തെ ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തിയിരിക്കുകയാണ് ഒരുത്തീ എന്ന ചിത്രത്തിലൂടെ.

സമൂഹമാധ്യമങ്ങളിലും സജീവമായ നവ്യ പങ്കുവെച്ച ഒരു കുറിപ്പാണു ഇപ്പോൾ ശ്രദ്ധനേടുന്നത്. പ്രണയത്തെക്കുറിച്ചാണ് നവ്യ കുറിക്കുന്നത്. ‘പ്രണയം പുഴപോലെയാണ് തിരിച്ചു ഒഴുകാൻ കഴിയില്ല, ഒഴുക്കിന്റെ വേഗതയും ഗതി വിഗതികളും കാലാവസ്ഥയ്ക്കും കാലത്തിനും അനുസരിച്ചും ആയിരിക്കും… ചില കാലത്തു അത് കുത്തിയൊഴുകി ഒഴുകും ചിലപ്പോൾ സർവ്വതും നശിപ്പിക്കുന്ന പ്രളയമായി മാറും… കടുത്ത വേനലിൽ വറ്റി വരണ്ടു നെഞ്ചു പിളർന്ന തരിശ് മണ്ണായി മാറും… മറ്റൊരു ഇടവപ്പാതിയിൽ മുറിവുകൾ തുന്നിച്ചേർത്തു സജലമായി മാറും..!! ഇതിനിടയിൽ പരിഭവങ്ങളും സങ്കടങ്ങളുമൊക്ക ഉണ്ടാകും പക്ഷെ നമ്മളൊരിക്കലും പുഴ അല്ല അത്, വെറും നീർച്ചാലെന്ന് വിളിക്കാറില്ല!! ഒഴുകി ഒഴുകി സമുദ്രത്തിന്റെ വിശാലതയിലേക്കു എത്തുമ്പോഴും വീണ്ടും ഒഴുകാൻ അവിടെ പുഴ ഉണ്ടാകും എന്റെ പ്രണയത്തിന്റെ പുഴ’.

read Also: 9,090 ലെഗോ ബ്ലോക്കുകൾ ഉപയോഗിച്ച് 11 മണിക്കൂറിനുള്ളിൽ ടൈറ്റാനിക് ഒരുക്കി; ഗിന്നസ് റെക്കോർഡ് സ്ഥാപിച്ച കാഴ്ച

ഇഷ്ടം എന്ന സിനിമയിലൂടെ മലയാള സിനിമയിൽ അരങ്ങേറിയ നവ്യ യുവജനോത്സവ വേദിയിൽ നിന്നുമാണ് സിനിമയിൽ എത്തിയത്. യുവജനോത്സവ വേദിയിൽ നിന്നും സിനിമയിലേക്ക് അരങ്ങേറിയ അവസാന നായിക എന്ന് നവ്യ നായരെ വിശേഷിപ്പിക്കാം. 2010 ൽ വിവാഹിതയായ നവ്യക്ക് ഒരു മകനാണുള്ളത്, സായ് കൃഷ്ണ. മകനൊപ്പമുള്ള നിമിഷങ്ങൾ നവ്യ സ്ഥിരമായി ആരാധകരുമായി പങ്കിടാറുണ്ട്.

Story highlights- navya nair about love