ടീസർ റീലിസിനിടയിൽ സംസാരിക്കാനെത്തി നസ്രിയ; വൻ വരവേൽപ്പ് നൽകി തെലുങ്ക് ആരാധാകർ- വിഡിയോ

April 20, 2022

നാനിയുടെ നായികയായി നസ്രിയ എത്തുന്ന ചിത്രമാണ് ‘അണ്ടെ സുന്ദരാനികി’. തെലുങ്ക് സിനിമയിൽ തന്റെ ചുവടുറപ്പിക്കുകയാണ് നസ്രിയ ഇതിലൂടെ. മലയാളത്തിലും തമിഴിലും നസ്രിയയ്ക്ക് ധാരാളം ആരാധകരുണ്ട്. വിവാഹശേഷം നാലുവർഷത്തെ ഇടവേള ഉണ്ടായെങ്കിലും രണ്ടാം വരവിലും നടിക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്. ഇപ്പോഴിതാ, തെലുങ്ക് പ്രേക്ഷകരും നസ്രിയ എന്ന പേരിനെ ആഘോഷമാക്കുന്ന കാഴ്ചയാണ് ശ്രദ്ധനേടുന്നത്.

‘അണ്ടെ സുന്ദരാനികി’ എന്ന ചിത്രത്തിന്റെ ടീസർ ലോഞ്ചിനിടയിലാണ് നസ്രിയയ്ക്ക് ആരവങ്ങളോടെ ആരാധകർ വരവേൽപ്പ് നൽകിയത്. ടീസർ ലോഞ്ചിനിടെ സംസാരിക്കാനായി നസ്രിയയെ ക്ഷണിച്ചപ്പോൾ മുതൽ ആരവം മുഴക്കുകയാണ് തെലുങ്ക് പ്രേക്ഷകർ. നസ്രിയ സംസാരിച്ചവസാനിപ്പിക്കും വരെ അവർ ആർപ്പുവിളികളോടെ നസ്രിയയുടെ വരവ് ആഘോഷമാക്കി.

ചിത്രം പ്രഖ്യാപിക്കപ്പെട്ടപ്പോൾ മുതൽ പ്രേക്ഷകർ നൽകുന്ന പിന്തുണയ്ക്ക് നന്ദിയും തന്റെ ആദ്യ ചിത്രമെന്ന തോന്നലാണ് സിനിമ സമ്മാനിക്കുന്നതെന്നും നസ്രിയ പറഞ്ഞു. ചിത്രത്തിന്റെ അണിയറപ്രവർത്തകരെല്ലാം ഒരേ വേഷത്തിലാണ് എത്തിയത്.

 കുട്ടിക്കാലം മുതൽ ക്യാമറക്ക് മുന്നിൽ നിന്നാണ് നസ്രിയ വളർന്നത്. വിദേശത്ത് ജനിച്ചു വളർന്ന നസ്രിയ അവിടെ ടെലിവിഷൻ പരിപാടികൾ അവതരിപ്പിച്ചിരുന്നു.മലയാള സിനിമയിലേക്ക് ബാലതാരമായി കടന്നുവന്ന നടിയാണ് നസ്രിയ. പിന്നീട് നായികയായി നിറസാന്നിധ്യമായി മാറിയ താരം, വിവാഹശേഷം ചെറിയൊരു ഇടവേളയെടുത്തിരുന്നു.

Read Also: കോടികൾ വാഗ്ദാനം ചെയ്തിട്ടും പരസ്യചിത്രത്തിൽ നിന്നും പിന്മാറി അല്ലു അർജുൻ- കൈയടിച്ച് ആരാധകർ

നാലു വർഷത്തെ ഇടവേള കഴിഞ്ഞ് കൂടെ എന്ന ചിത്രത്തിലൂടെയാണ് നസ്രിയ വീണ്ടും അഭിനയലോകത്ത് സജീവമായത്. നസ്രിയയും ഫഹദും തമ്മിലുള്ള വിവാഹമൊക്കെ ആരാധകർക്കും വളരെ സർപ്രൈസ് ആയിരുന്നു. ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ് ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്.

Story highlights- Nazriya Beautiful Speech Ante Sundaraniki Teaser Launch