‘മുഖ്യമന്ത്രി അല്ല, അവരുടെ മകന്റെ ഭാര്യയാണ് ഡയറക്ടർ..’- അമ്പരപ്പിച്ച അനുഭവം പങ്കുവെച്ച് നിർമൽ പാലാഴി
തനത് ഹാസ്യ ശൈലിയിലൂടെ മലയാളികളുടെ ഇഷ്ടം കവർന്ന താരമാണ് നിർമൽ പാലാഴി. ഹരീഷ് കണാരനൊപ്പം മിമിക്രി വേദികളിൽ നിന്നും സിനിമ രംഗത്തേക്ക് അരങ്ങേറിയതാണ് നിർമൽ പാലാഴി. ശുദ്ധ ഹാസ്യത്തിലൂടെ മലയാള സിനിമയിൽ ഇടം നേടാൻ അവസരം ലഭിച്ച ചുരുക്കം ചില താരങ്ങളിൽ ഒരാളായ നിർമൽ തമിഴിലേക്കും ചേക്കേറുകയാണ്.
തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ മകനും നടനുമായ ഉദയനിധി സ്റ്റാലിന്റെ ഭാര്യ കൃതിക സംവിധാനം ചെയ്യുന്ന വെബ് സീരിസിലൂടെയാണ് നടൻ അരങ്ങേറ്റം കുറിക്കുന്നത്. കാളിദാസ് ജയറാം, ഗൗരി കിഷൻ എന്നിവർ താരങ്ങളാകുന്ന പേപ്പർ റോക്കറ്റ് എന്ന വെബ് സീരിസിലാണ് നിർമലും ഭാഗമാകുന്നത്. മുഴുനീള വേഷം തന്നിലേക്ക് എത്തിയതിനെക്കുറിച്ച് സരസമായ ഭാഷയിൽ കുറിക്കുകയാണ് നിർമൽ ഇപ്പോൾ.
നിര്മലിന്റെ വാക്കുകൾ;
ഒരുപാട് സന്തോഷത്തോടെ നിങ്ങളുമായി പങ്ക്‌വെക്കുന്നു.. ഈ ലോക്ഡൗണിൽ ജോലി ഒന്നും ഇല്ലാതെ ഇരിക്കുമ്പോൾ സിനിമാ പ്രോമോഷൻ വർക്ക് എല്ലാം ചെയ്യുന്ന പ്രിയ സുഹൃത്ത് സംഗീത വിളിച്ചിട്ട് ഒരു തമിഴ് വർക്കിൽ വേഷം കിട്ടിയാൽ പോവുമോ എന്ന് ചോദിച്ചു.. മലയാളം അല്ലാതെ വേറെ ഒന്നും അറിയാത്ത എന്നോടൊ ബാലാ…?
അതൊന്നും ഇങ്ങള് പ്രശ്നമാക്കേണ്ട കിട്ടിയാൽ വലിയ വർക്ക വല്യ ടീമാ..
ഏതാ ഇത്ര വല്യ ടീം അവിടുത്തെ മുഖ്യമന്ത്രി ഒന്നും അല്ലല്ലോ..?
മുഖ്യമന്ത്രി അല്ല അവരുടെ മകന്റെ ഭാര്യയാണ് ഡയറക്ടർ..
ഹേ..? ഹാ.. ന്ന് അവിടുത്തെ മുഖ്യമന്ത്രി സ്റ്റാലിൻ സാറിന്റെ മകനായ ഉദയനിധി സ്റ്റാലിന്റെ ഭാര്യ കൃതിക മാഡം ഡയറക്ട് ചെയ്യുന്ന വെബ്‌സീരിസിലേക്ക് ആണ്.
ഭാഷയോ ദേശമോ ഒന്നും അറിയില്ല പണിയാണല്ലോ മുഖ്യം നേരെ വിട്ടു ചെന്നൈയിലേക്ക്. എന്റെ ഡയലോഗ് തങ്ളിഷിൽ എഴുതി തന്നു അതെല്ലാം പാലഴിയിലെ ചെറുപ്പം മുതൽ ഉള്ള സൗഹൃദം രജി ചേച്ചിക്ക് അയച്ചു കൊടുത്തു. രജി ചേച്ചിയും സതീഷ് ഏട്ടനും അതിന്റെ അർത്ഥം തിരിച്ചു അയച്ചു തന്നു..,പിന്നെ ഷൂട്ടിങ്ങ് സമയത്തു പ്രിയ സുഹൃത്തായ പ്രിയ ചേച്ചിയുടെ മകനായ ചിക്കു തുടക്കം മുതൽ അവസാനം വരെ അവന്റെ ജോലിയെല്ലാം നിർത്തിവച്ചു എന്റെ കൂടെ നിന്നു,എല്ലാവരോടും നിറഞ്ഞ സ്നേഹം…
Read Also: മക്കളെയും ചേർത്തണച്ചുള്ള സുന്ദരനിമിഷങ്ങൾ- ഹൃദ്യമായ വിഡിയോ പങ്കുവെച്ച് സംവൃത
പിന്നെ ഇതിൽ ഞാൻ എത്താൻ കാരണക്കാരൻ മലയാളത്തിന്റെ അഭിമാനം ജയറാം ഏട്ടന്റെ മകനായ കാളിദാസ് ജയറാം(കണ്ണൻ )..അതിശയവും സ്നേഹവും തീർത്താൽ തീരാത്ത നന്ദിയും തോന്നി.. കാരണം അതുവരെയും നേരിട്ട് കാണുകപോലും ചെയ്യാത്ത കണ്ണനാണ് ഈ കഥാപാത്രത്തിന് എന്റെ പേര് പറഞ്ഞത് എന്നറിഞ്ഞപ്പോൾ..
സീരീസിലെ ആദ്യ സോങ്ങ് റിലീസ് ആയി നിങ്ങളിലേക്ക് എത്തിക്കുന്നു.. അതിലുള്ള ഏറ്റവും വലിയ സന്തോഷം എന്താണെന്ന് വച്ചാൽ.. ,കണ്ണാനെ കണ്ണേ’,പുഷ്പ്പ സിനിമയിലെ ഹിറ്റ് സോങ്ങ് എല്ലാം പാടിയ സിദ്ദ് ശ്രീറാമിന്റെ ശബ്ദത്തിൽ എനിക്കും അഭിനയിക്കാൻ പറ്റി എന്ന് ഉള്ളതാണ്.ദൈവത്തിന് നന്ദി കൂടെ നിൽക്കുന്നവർക്കും..
Story highlights- nirmal palazhi about krithika udayanidhi