ഒരു രസികൻ ‘ചാമ്പിക്കോ’ വേർഷനുമായി നിർമൽ പാലാഴി; മറുപടിയുമായി മമ്മൂട്ടി- വിഡിയോ

April 21, 2022

മമ്മൂട്ടിയുടെ സമീപകാല റിലീസ് ചിത്രമായ ‘ഭീഷ്മ പർവ’ത്തിലെ അവിസ്മരണീയമായ ഒരു രംഗമാണ് ഗ്രൂപ്പ് ചിത്രം പകർത്തുന്നത്. ഇതിനൊപ്പം മമ്മൂട്ടി പറഞ്ഞ “ചാമ്പിക്കോ” എന്ന ഡയലോഗ് ഇപ്പോൾ കേരളമാകെ ഏറ്റെടുത്തിരിക്കുകയാണ്. നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഈ ഡയലോഗിനൊപ്പം വിഡിയോ പങ്കുവയ്ക്കുന്നത് വൈറലായിരിക്കുകയാണ്. ഈ പ്രവണത രാഷ്ട്രീയത്തിലേക്ക് പോലും കടന്നുവന്നിരുന്നു. സംസ്ഥാന വിദ്യാഭ്യാസ, തൊഴിൽ മന്ത്രി വി ശിവൻകുട്ടി ഉൾപ്പെടെ നിരവധി നേതാക്കൾ ഇതിൽ പങ്കെടുത്ത വിഡിയോയും കൊച്ചി മെട്രോയുടേതുമെല്ലാം ഇങ്ങനെ വൈറലായിരുന്നു.

ഇപ്പോഴിതാ, നടൻ നിർമൽ പാലാഴി പങ്കുവെച്ച ചാമ്പിക്കോ വിഡിയോ ശ്രദ്ധനേടിയിരിക്കുകയാണ്. എല്ലാ വിഡിയോകളിൽ നിന്നും വ്യത്യസ്തമായ ഒരു വിഡിയോയാണ് നിർമൽ പാലാഴി പങ്കുവെച്ചിരിക്കുന്നത്. ‘ എന്നാൽ പിന്നെ ഞങ്ങളായി ഒഴിവാക്കിയില്ല. ചാമ്പിക്കോ….’ എന്ന ക്യാപ്ഷനൊപ്പമാണ് നിർമൽ രസകരമായ ഈ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. വിഡിയോയുടെ ഒടുവിൽ ഒരു ചിരി നിമിഷം പിറക്കുന്നതെന്നും മറ്റുള്ള വിഡിയോകളിൽ നിന്നും ഇത് വേറിട്ടുനിർത്തുന്നത്. മാത്രമല്ല, വിഡിയോ കണ്ട മമ്മൂട്ടിയുടെ പ്രതികരണവും നിർമൽ പാലാഴി പങ്കുവെച്ചിട്ടുണ്ട്. പൊട്ടിച്ചിരിക്കുന്ന സ്മൈലിയാണ് മമ്മൂട്ടി വിഡിയോക്ക് മറുപടിയായി നൽകിയിരിക്കുന്നത്.

Read Also: ക്രൈം ത്രില്ലറുമായി ജയസൂര്യ- ‘ജോൺ ലൂഥർ’ ട്രെയ്‌ലർ

അടുത്തിടെ വിഷുവിന് കുടുംബസമേതം ഇന്ദ്രജിത്ത് പകർത്തിയ ട്രെൻഡിങ് വിഡിയോയും ശ്രദ്ധനേടിയിരുന്നു. പൂർണിമയുടെ സഹോദരി പ്രിയ മോഹനാണ് വിഡിയോ പങ്കുവെച്ചിരുന്നത്. ഫ്‌ളവേഴ്‌സ് ടി വിയിൽ സംപ്രേഷണം ചെയ്യുന്ന ചക്കപ്പഴം പരമ്പരയുടെ അഭിനേതാക്കളും ചാമ്പിക്കോ വിഡിയോയുമായി എത്തി കൈയടി ചെയ്‌തിരുന്നു. കെജിഎഫ് 2 റിലീസിന്റെ പ്രൊമേഷന്റെ ഇടയിൽ യാഷ് ഈ ഡയലോഗ് പറഞ്ഞതും ഹിറ്റായി മാറിയിരുന്നു. ഈ ഡയലോഗിന് പുറമെ ചിത്രവും സൂപ്പർ ഹിറ്റായി മാറിയിരുന്നു.

Story highlights- nirmal palazhi’s funny chambikko video