ലക്ഷക്കണക്കിന് ഒലിവ് റിഡ്‌ലി കടലാമകൾ ഒഡീഷ തീരത്ത് കൂടുകൂട്ടിയപ്പോൾ- കൗതുകക്കാഴ്ച
കൗതുകകരമായ കാഴ്ചകളുടെ കലവറയാണ് ഭൂമി. ജീവജാലങ്ങളും മനുഷ്യനുമെല്ലാം ചേർന്ന് നിരവധി കാഴ്ചകൾ സമ്മാനിക്കും. അത്തരത്തിലൊരു കാഴ്ചയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ലക്ഷക്കണക്കിന് ഒലിവർ റിഡ്‌ലി കടലാമകൾ ഒഡീഷയിലെ കടൽത്തീരത്ത് കൂടുകൂട്ടിരിക്കുകയാണ്. താപനില ഉയരുകയും ചൂട് കൂടുകയും ചെയ്യുന്നതോടെ ഒഡീഷ തീരത്ത് ഒലിവ് റിഡ്‌ലി കടലാമകളുടെ കൂട്ടമായുള്ള കൂടുകൂട്ടൽ ആരംഭിക്കുന്നു. ലക്ഷക്കണക്കിന് ഒലിവ് റിഡ്‌ലി കടലാമകളാണ് ഈ വർഷം പതിവുതെറ്റിക്കാതെ റുഷികുല്യ നദീമുഖത്ത് കൂട്ടത്തോടെ കൂടുണ്ടാക്കിയിരിക്കുന്നത്.
വംശനാശഭീഷണി നേരിടുന്ന ഈ ജീവികൾ എല്ലാ വർഷവും ഫെബ്രുവരിയിലെ മൂന്നാം വാരം മുതൽ മാർച്ച് ആദ്യവാരം വരെ കൂടുകൂട്ടുന്നതിനായി ഇവിടെ എത്താറുണ്ട്. ഒരു നീണ്ട യാത്രയ്ക്ക് ശേഷം, ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്നുള്ള എല്ലാ വഴികളിലും, മുട്ടകൾ കുഴിച്ചിട്ടതിന് ശേഷം ആമകൾ കുറച്ച് ദിവസത്തേക്ക് വിശ്രമിക്കുന്നത്തിനായി എത്തുന്നതാണ് ഇവിടെ.
2.45 ലക്ഷം ഒലിവ് റിഡ്‌ലികൾ ഈ വർഷം ആദ്യ ദിവസം മുട്ടയിടാൻ കരയിലേക്ക് എത്തിയതായി ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഐഎഫ്‌എസ് ഓഫീസർ സുശാന്ത് നന്ദ അറിയിച്ചു.
വംശനാശഭീഷണി നേരിടുന്ന ഈ ജീവികളെ സംരക്ഷിക്കാൻ വനംവകുപ്പ് സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണ്.അതുകൊണ്ടുതന്നെ ഇവയ്ക്ക് ശല്യമുണ്ടാകാതിരിക്കാൻ ഗഹിർമാത മുതൽ റുഷികുല്യ വരെയുള്ള തീരത്ത് 20 കിലോമീറ്റർ വരെ മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്. അതിനോടൊപ്പം നിയമലംഘനങ്ങൾ ഉണ്ടാകാതിരിക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥരും 20 ജീവനക്കാരും ഉൾപ്പെട്ട സംഘത്തെയും വിന്യസിച്ചിട്ടുണ്ട്. എന്തായാലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് സംസ്ഥാന വനം & പരിസ്ഥിതി വകുപ്പ് സുരക്ഷിതമായ കൂടുണ്ടാക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്.
Story highlights- Olive Ridley turtle mass nesting at Odisha