മൺപാത്രം നിർമിക്കാൻ പഠിക്കുന്ന കുഞ്ഞിപ്പൂച്ച; പതിനാല് മില്യൺ കാഴ്ചകൾ നേടിയ വിഡിയോ
സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുന്ന ഒട്ടേറെ കാഴ്ചകളുണ്ട്. ഇപ്പോഴിതാ, ഒരു കുഞ്ഞു പൂച്ചയാണ് സോഷ്യൽ ലോകത്ത് താരം. ഒരു ചെറിയ പൂച്ച മൺപാത്രം എങ്ങനെ നിർമ്മിക്കാമെന്ന് പഠിക്കുന്ന കാഴ്ചയാണ് ശ്രദ്ധനേടുന്നത്. ഒരാൾ മൺപാത്രം നിർമിക്കുകയാണ് വിഡിയോയിൽ. അത് കൗതുകത്തോടെ നോക്കിയിരിക്കുന്ന പൂച്ച ഇതിനനുസരിച്ച് മൺപാത്രം ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. 14 മില്യൺ കാഴ്ചകൾ നേടിയ വിഡിയോ വളരെയധികം ശ്രദ്ധനേടുകയാണ്.
‘പൗട്ടറി ക്യാറ്റ്’ എന്നാണ് വിഡിയോക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. രസകരമായ ഈ വിഡിയോ വളരെയധികം ഹിറ്റായി മാറിയിരിക്കുകയാണ്. പൂച്ചകളുടെ വിശേഷങ്ങൾ മുൻപും ധാരാളം ശ്രദ്ധ നേടിയിരുന്നു. അടുത്തിടെ ഇൻസ്റ്റാഗ്രാമിലെ താരമായ സ്റ്റെപാൻ എന്ന പൂച്ച യുക്രൈനിലെ വളർത്തുമൃഗങ്ങൾക്കായും അവരുടെ സംരക്ഷണത്തിനായും ഏഴുലക്ഷം രൂപ സമാഹരിച്ചത് വാർത്തയായിരുന്നു.
Pawtery cat.. 😅 pic.twitter.com/jqQt6cn4kZ
— Buitengebieden (@buitengebieden_) April 17, 2022
റഷ്യൻ ആക്രമണത്തിനിടയിൽ പല യുക്രേനിയക്കാരും തങ്ങളുടെ വളർത്തുമൃഗങ്ങളെ ഉപേക്ഷിക്കാൻ വിസമ്മതിച്ചിരുന്നു. കേരളത്തിലേക്ക് മടങ്ങാനും പലരും ഇക്കാരണം കൊണ്ട് വിസമ്മതിച്ചത് വാർത്തയായിരുന്നു. എന്നിട്ടും കുടിയിറക്കപ്പെട്ട പലർക്കും അവരുടെ വളർത്തുമൃഗങ്ങളെ തങ്ങളോടൊപ്പം കൊണ്ടുപോകാൻ സാധിച്ചിരുന്നില്ല.
Read Also: സ്കർട്ടണിഞ്ഞ് ന്യൂയോർക്ക് തെരുവിൽ അതിമനോഹരമായ നൃത്തവുമായി ചെറുപ്പക്കാരൻ- കൈയടി നേടിയ പ്രകടനം
സംരക്ഷണം ആവശ്യമുള്ള വളർത്തുമൃഗങ്ങളെ സഹായിക്കുന്നതിനായി സ്റ്റെപാന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് പണം സ്വരൂപിക്കാൻ തുടങ്ങിയത് കഴിഞ്ഞ ആഴ്ചയാണ്. ‘എന്റെ പ്രിയ സുഹൃത്തുക്കളെ, യുക്രൈനെതിരായ ഞെട്ടിക്കുന്ന യുദ്ധത്തിന്റെ വെളിച്ചത്തിൽ, എനിക്ക് മാറി നിൽക്കാൻ കഴിയില്ല. യുദ്ധത്തിന്റെ ഇരകളായിത്തീർന്ന സ്വയം പരിപാലിക്കാൻ കഴിയാത്ത എന്റെ സുഹൃത്തുക്കളെ സഹായിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ നിമിഷം, മൃഗങ്ങളെ സംരക്ഷിക്കുന്ന യുക്രേനിയൻ സംഘടനകൾക്കായി ഞാൻ സംഭാവനകൾ ശേഖരിക്കാൻ തുടങ്ങുന്നു’- പൂച്ചയുടെ പേരിലുള്ള ഇൻസ്റ്റാഗ്രാം പേജ് ഹാൻഡിൽ ചെയ്യുന്നവർ കുറിച്ചതിങ്ങനെ.
Story highlights- pawtry cat fun