‘ഗാനഗന്ധർവ്വൻ’ എന്ന സിനിമ ഉണ്ടായതിനെ പറ്റി മനസ്സ് തുറന്ന് രമേശ് പിഷാരടി…
രമേശ് പിഷാരടിയുടെ തമാശകൾ ആസ്വദിക്കാത്ത മലയാളികളുണ്ടാവില്ല. വർഷങ്ങളായി മിമിക്രി വേദികളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന കലാകാരനാണ് പിഷാരടി. ടെലിവിഷൻ ആങ്കറായും സ്റ്റാൻഡ് അപ്പ് കോമേഡിയനായും നടനായും മികവ് തെളിയിച്ചിട്ടുള്ള പിഷാരടി ഒരു സകലകലാവല്ലഭനായിട്ടാണ് മലയാളികൾക്കിടയിൽ അറിയപ്പെടുന്നത്.
സിനിമയിൽ നേരത്തെ തന്നെ അഭിനേതാവായി തിളങ്ങിയിട്ടുള്ള പിഷാരടി ‘പഞ്ചവർണ്ണതത്ത’ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്കും കടന്നിരുന്നു. പിഷാരടിയാണ് ഈ അടുത്ത് അറിവിന്റെ വേദിയിലെ അതിഥിയായി എത്തിയത്.
പണ്ട് മുതലേ സംഘാടനം നടത്തുന്നതിൽ തനിക്ക് താല്പര്യം ഉണ്ടായിരുന്നുവെന്നും ഇതായിരിക്കാം ഒരു പക്ഷെ സംവിധാനത്തിലേക്ക് തന്നെ എത്തിച്ചിരിക്കാമെന്നാണ് പിഷാരടി പറയുന്നത്. അതോടൊപ്പം തന്നെ മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി നായകനായി അഭിനയിച്ച ‘ഗാനഗന്ധർവ്വൻ’ സിനിമ ഉണ്ടായതിനെ പറ്റിയും വേദിയിൽ പിഷാരടി മനസ്സ് തുറന്നിരുന്നു.
തെറ്റായ ഒരു ആരോപണം വരുമ്പോൾ ഒരു മനുഷ്യന്റെ ജീവിതം എങ്ങനെ മാറുമെന്നും അതിന് ശേഷം അവർ ജീവിതത്തിൽ എങ്ങനെ ആയിരിക്കും ജീവിക്കുന്നതെന്നുമുള്ള ചിന്തയാണ് ‘ഗാനഗന്ധർവ്വന്റെ’ കഥയിലേക്ക് എത്തിച്ചത് എന്നാണ് പിഷാരടി പറയുന്നത്. അതിലെ നായകൻ ഇടയ്ക്കിടെ അമേരിക്കയിലേക്ക് പോകേണ്ടതുണ്ടായിരുന്നു. അത് കൊണ്ടാണ് നായകനെ ഒരു കലാകാരനാക്കിയതെന്നും പിഷാരടി പറഞ്ഞു.
Read More: മലയാളി മനസ്സുകളിൽ പതിഞ്ഞു പോയ നിത്യഹരിത ഗാനവുമായി പാട്ട് വേദിയിൽ ശ്രീഹരി…
മലയാളത്തിലെ ഏറ്റവും ജനപ്രീതിയുള്ള ടെലിവിഷൻ അവതാരകനും ഫ്ളവേഴ്സ് ഗ്രൂപ്പ് എംഡിയും കൂടിയായ ആർ ശ്രീകണ്ഠൻ നായരാണ് ഫ്ളവേഴ്സ് ഒരു കോടിയുമായി എല്ലാ ദിവസവും 9 മണിക്ക് പ്രേക്ഷകരിലേക്കെത്തുന്നത്. ജീവിതത്തിലെ പ്രതിസന്ധികളിൽ തളരാതെ പോരാടി മറ്റുള്ളവർക്ക് പ്രചോദനമാവുന്ന സാധാരണക്കാരായ മനുഷ്യരാണ് പലപ്പോഴും ഫ്ളവേഴ്സ് ഒരു കോടിയിൽ അതിഥികളായെത്തുന്നത്. അതോടൊപ്പം തന്നെ പ്രേക്ഷകരുടെ ഇടയിൽ വലിയ ജനപ്രീതിയുള്ള വിവിധ മേഖലകളിലെ പ്രശസ്തരായ വ്യക്തികളും താരങ്ങളും പരിപാടിയിൽ അതിഥികളായെത്താറുണ്ട്.
Story Highlights: Pisharady about ganagandharvan movie