കാത്തിരിപ്പിന് വിരാമമിട്ട് രൺബീർ കപൂറും ആലിയ ഭട്ടും വിവാഹിതരായി- ചിത്രങ്ങൾ

April 14, 2022

നാളുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ബോളിവുഡ് വീണ്ടുമൊരു താരവിവാഹത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ്. രൺബീർ കപൂറും ആലിയ ഭട്ടും വിവാഹിതരായി. സ്വകാര്യചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. ഈ സന്തോഷകരമായ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ അടുത്ത സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും അവസരമൊരുക്കിയിരുന്നു. ആലിയ ഭട്ടിന്റെ ബാന്ദ്രയിലെ വീട്ടിലാണ് വിവാഹം നടന്നത്.

വിവാഹത്തിന്റെ ഔദ്യോഗിക സ്ഥിരീകരണമായി ആലിയ ചിത്രങ്ങൾ പങ്കുവെച്ചു. ‘ഇന്ന്, ഞങ്ങളുടെ കുടുംബവും സുഹൃത്തുക്കളും ഒത്തുചേർന്ന് , സ്വന്തം വീട്ടിൽ ഞങ്ങളുടെ പ്രിയപ്പെട്ട സ്ഥലത്ത് ഞങ്ങളുടെ ബന്ധത്തിന്റെ കഴിഞ്ഞ 5 വർഷമായി ഞങ്ങൾ ചെലവഴിച്ച ബാൽക്കണിയിൽ ഞങ്ങൾ വിവാഹിതരായി. ഇതിനകം ഒരുപാട് ഓർമ്മകളുണ്ട്, അതിനോടൊപ്പം കൂടുതൽ ഓർമ്മകൾ ഒരുമിച്ച് കെട്ടിപ്പടുക്കാൻ കാത്തിരിക്കാനാകില്ല… പ്രണയം, ചിരി, സുഖകരമായ നിശബ്ദതകൾ, സിനിമാ രാത്രികൾ, കുഞ്ഞു വഴക്കുകൾ, വൈൻ ആനന്ദങ്ങൾ, എന്നിവ നിറഞ്ഞ ഓർമ്മകൾ. ഞങ്ങളുടെ ജീവിതത്തിലെ ഈ സുപ്രധാന സമയത്ത് എല്ലാ സ്നേഹത്തിനും വെളിച്ചത്തിനും നന്ദി. അത് ഈ നിമിഷത്തെ കൂടുതൽ സവിശേഷമാക്കിയിരിക്കുന്നു. സ്നേഹത്തോടെ രൺബീറും ആലിയയും’- നടി കുറിക്കുന്നു.

Read Also: അമ്മേ നമുക്ക് സ്വർഗ്ഗത്തിൽവെച്ച് കാണാം…കൊല്ലപ്പെട്ട അമ്മയ്ക്ക് കത്തെഴുതി യുക്രൈൻ ബാലിക, ഹൃദയഭേദകം ഈ വാക്കുകൾ

രണ്ടുപേരും മനോഹരമായ ഐവറിയും സ്വർണ്ണ നിറവും ചേർന്ന വിവാഹ വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. ഡിസൈനർ മനീഷ് മൽഹോത്ര, കരീന കപൂർ, കരിഷ്മ കപൂർ, കരൺ ജോഹർ എന്നിവരും കുടുംബസമേതം വിവാഹത്തിൽ പങ്കെടുത്തു.അമിതാഭ് ബച്ചൻ, നാഗാർജുന, മൗനി റോയ് എന്നിവർ വേഷമിടുന്ന ബ്രഹ്മാസ്ത്രയിൽ ഒരുമിച്ച് അഭിനയിച്ചതിന് ശേഷമാണ് ആലിയ ഭട്ടും രൺബീർ കപൂറും 2018 ൽ പ്രണയത്തിലായത്. മൂന്ന് ഭാഗങ്ങളുള്ള പരമ്പരയിലെ ആദ്യ ചിത്രം ഈ സെപ്റ്റംബറിൽ റിലീസ് ചെയ്യും.

Story highlights- ranbir kapoor and alia bhatt wedding