കച്ചാ ബദാം ഗാനം പാടി വൈറൽ ഗായിക രാണു മൊണ്ടാൽ- വിഡിയോ
![](https://flowersoriginals.com/wp-content/uploads/2022/04/Untitled-design-2022-04-14T105945.524.jpg)
റെയിൽവേ പ്ലാറ്റ്‌ഫോമിലെ ഗായികയിൽ നിന്നും ചലച്ചിത്ര പിന്നണിഗായികയിലേക്ക് രാണു മൊണ്ടാൽ നടന്നുകയറിയത് ഒരൊറ്റ ഗാനത്തിലൂടെയായിരുന്നു. പശ്ചിമ ബംഗാളിലെ രണാഘട്ട് സ്റ്റേഷനില്‍വച്ചു ലതാ മങ്കേഷ്‌ക്കറുടെ ‘ഏക് പ്യാര്‍ കാ നഗ്മാ ഹേ’ എന്ന എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ഗാനം ആലപിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രശസ്തിയാർജ്ജിച്ച ഗായികയാണ് രാണു മൊണ്ടാൽ. ഗാനമികവുകൊണ്ട് സോഷ്യല്‍ മീഡിയയുടെ കൈയടി നേടിയ രാണുവിനെത്തേടി നിരവധിപ്പേരാണ് അഭിനന്ദനപ്രവാഹവുമായി എത്തിയത്.
പിന്നീട് അവരുടെ ജീവിതം ഉയർച്ച താഴ്ചകളിലേക്ക് മാറിമറിഞ്ഞു. ഇപ്പോഴിതാ, പ്രശസ്ത വൈറൽ ഗാനം കച്ചാ ബദാം പാടി എത്തിയിരിക്കുകയാണ് ഇവർ. ഒരു വധുവിനെപ്പോലെ അണിഞ്ഞൊരുങ്ങിയാണ് ഗായിക ഈ ഗാനം ആലപിക്കുന്നത്. ഫെയ്‌സ്ബുക്കിലും യൂട്യൂബിലും പ്രത്യക്ഷപ്പെട്ട വിഡിയോയിൽ ചുവന്ന സാരിയും ആഭരണങ്ങളും ധരിച്ച് ബംഗാളി വധുവായി അണിഞ്ഞൊരുങ്ങിയ രാണു മൊണ്ടാൽ ബംഗാളി ഗാനമായ കച്ചാ ബദാം പാടുന്നതും കാണാം.
പശ്ചിമ ബംഗാളിൽ നിന്നുള്ള നിലക്കടല വിൽപനക്കാരനായ ഭുബൻ ബദ്യാകറിന്റെ ഗാനം കുറച്ച് നാളുകൾക്ക് മുൻപാണ് വൈറലായി മാറിയത്. സാമൂഹ്യമാധ്യമങ്ങളിലൂടെ ലോകമെമ്പാടുമുള്ള പാട്ടുപ്രേമികള്‍ ഏറ്റെടുത്ത അതുല്യ കലാകാരി രാണു മൊണ്ടാല്‍ കോമഡി ഉത്സവ വേദിയിലും എത്തിയിരുന്നു. രാണു മൊണ്ടാലിന്റെ ജീവിതം പുതിയൊരു ദിശയിലേയ്ക്ക് വഴിതിരിച്ചുവിട്ടതും ഈ പാട്ടുതന്നെ. പാട്ട് വൈറലായതോടെ നിരവധി അവസരങ്ങള്‍ രാണുവിനെ തേടിയെത്തി. ചലച്ചിത്ര പിന്നണി ഗാനരംഗത്തേയ്ക്കും രാണു അരങ്ങേറ്റംകുറിച്ചു.
Story highlights- Ranu Mondal sings Kacha Badam