ജോൺ പോൾ അന്തരിച്ചു
April 23, 2022

പ്രമുഖ തിരക്കഥാകൃത്തും നിർമാതാവുമായ ജോൺ പോൾ അന്തരിച്ചു. 71 വയസായിരുന്നു. കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ദീർഘകാലമായി ജോൺ പോൾ ചികിത്സയിലായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹത്തിന് വേണ്ടിയുള്ള പ്രാർത്ഥനയിലായിരുന്നു സിനിമ ലോകം. എന്നാൽ ഈ പ്രതീക്ഷകളെല്ലാം തെറ്റിച്ചുകൊണ്ട് ഇന്ന് ഉച്ചയോടെ അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു.
നൂറോളം ചിത്രങ്ങൾക്ക് തിരക്കഥയെഴുതിയ താരം അസുഖത്തെ തുടർന്ന് വർഷങ്ങളായി സിനിമയിൽ നിന്നും വിട്ട് നിൽക്കുകയായിരുന്നു ജോൺ പോൾ. പ്രണയമീനുകളുടെ കടൽ ആണ് ജോൺ പോൾ അവസാനമായി തിരക്കഥയൊരുക്കിയ ചിത്രം.
അതേസമയം കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ജോൺ പോളിന്‍റെ ചികിത്സ സഹായ നിധിയിലേക്ക് മുഖ്യമന്ത്രിയുടെ ഫണ്ടിൽ നിന്ന് 2 ലക്ഷം രൂപ നേരത്തെ സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നു.
scriptwriter-john-paul-passed-away