‘പതിനാലാം രാവിന്റെ പിറപോലെ വന്നല്ലോ..’- മന്ത്രികശബ്ദത്തിലൂടെ വീണ്ടും വിസ്മയിപ്പിച്ച് പാലക്കാടിന്റെ സ്വന്തം ശ്രീഹരി
പതിനാലാം രാവിന്റെ പിറ പോലെ വന്നല്ലോ
പനിനീരിൻ കടവത്ത് കുടമുല്ല പൂത്തല്ലോ
മണിമുത്തും പൊന്നിന്റെ ഉടവാളും ഉണ്ടല്ലോ
മരുഭൂവിൽ നിന്നല്ലോ സുൽത്താനും വന്നല്ലോ..
ഈ വരികൾ ഏറ്റുപാടാത്ത മലയാളികൾ ഉണ്ടാകില്ല. ഷാർജ ടു ഷാർജ എന്ന ചിത്രത്തിൽ എം ജി ശ്രീകുമാർ ആലപിച്ച ഗാനമാണിത്. മോഹൻസിത്താര ഈണം പകർന്ന ഗാനത്തിന് അന്നും ഇന്നും വലിയ സ്വീകാര്യതയാണുള്ളത്. ഇപ്പോഴിതാ, ഈ ഗാനത്തിന്റെ ആവേശം ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലും നിറയുകയാണ്.
പാട്ടുവേദിയുടെ പാലക്കാടൻ മണിമുത്ത് ശ്രീഹരിയാണ് പ്രിയഗാനവുമായി വേദിയിലേക്ക് എത്തിയിരിക്കുന്നത്. അറബിവേഷത്തിലാണ് ശ്രീഹരി വേദിയിൽ എത്തിയത്. പതിവുതെറ്റിക്കാതെ പാടി വിസ്മയിപ്പിച്ചിരിക്കുകയാണ് ഈ കുഞ്ഞു മിടുക്കൻ.
അസാധ്യമായി പാടുന്ന ഈ കൊച്ചുമിടുക്കന്റെ ആലാപനങ്ങൾക്ക് മുന്നിൽ എഴുന്നേറ്റ് നിന്ന് കൈയടിച്ചിട്ടുണ്ട് പാട്ട് വേദി. ടോപ് സിംഗർ രണ്ടാം സീസണിലെ ഏറ്റവും മിടുക്കനായ ഗായകരിൽ ഒരാൾ കൂടിയാണ് ശ്രീഹരി.
പാട്ടുവേദിയിലെ സർഗഗായകനാണ് പാലക്കാട് സ്വദേശിയായ ശ്രീഹരി. പാലക്കാടിന്റെയും പാട്ടുവേദിയുടെയും മണിമുത്ത് എന്നാണ് ശ്രീഹരി അറിയപ്പെടുന്നത്. ഓരോ പാട്ടും അങ്ങേയറ്റം മികവോടെ വേദിയിൽ എത്തിക്കാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട് ഈ മിടുക്കൻ. കലാഭവൻ മണിയുടെ ഗാനങ്ങളിലൂടെയാണ് ശ്രീഹരി എപ്പോഴും ശ്രദ്ധനേടിയിട്ടുള്ളത്.
Read Also: കച്ചാ ബദാമിന് ശേഷം ഹിറ്റായി മുന്തിരി പാട്ട്; മണിക്കൂറുകൾക്കൊണ്ട് 25 ലക്ഷം കാഴ്ചക്കാർ, വിഡിയോ
സംഗീതലോകത്ത് പാട്ടിന്റെ പാലാഴി കടഞ്ഞെടുക്കുന്ന കുരുന്നു ഗായിക പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള പരിപാടിയാണ് ഫ്ളവേഴ്‌സ് ടോപ് സിംഗര്‍. സംഗീത സംവിധായകനായ എം ജയചന്ദ്രന്‍, ദീപക് ദേവ്, ഗായകന്‍ എം.ജി ശ്രീകുമാര്‍, ഗായിക അനുരാധ എന്നിവരാണ് ഈ റിയാലിറ്റി ഷോയിലെ വിധി കര്‍ത്താക്കള്‍. ആദ്യ സീസണിലും രണ്ടാം സീസണിലുമായി നിരവധി കുഞ്ഞു ഗായകരാണ് പാട്ടുവേദിയിൽ മാറ്റുരയ്ക്കുന്നത്.
Story highlights-Sreehari sings the song from movie sharja to sharja