ഓട്ടിസം ബാധിതനായ കുട്ടിക്ക് അപ്രതീക്ഷിത സമ്മാനവുമായി മാതാപിതാക്കൾ- സന്തോഷക്കണ്ണീരോടെ ഏറ്റുവാങ്ങി മകൻ; വിഡിയോ

April 22, 2022

സമൂഹമാധ്യമങ്ങളിലൂടെ ഉള്ളുതൊടുന്ന ഒട്ടേറെ അനുഭവങ്ങൾ ശ്രദ്ധേയമാകാറുണ്ട്. അത്തരത്തിലൊരു കാഴ്ച എല്ലാവരുടെയും ഹൃദയം കീഴടക്കുകയാണ്. ഓട്ടിസം ബാധിതരായവർക്ക് ചെറുപ്പം മുതൽ തന്നെ വളരെയധികം കരുതൽ ആവശ്യമുണ്ട്. ചെറിയ ചില കാര്യങ്ങൾ മാത്രമേ മതി അവർക്ക് മനസുനിറയാനും സന്തോഷിക്കാനും. ഓട്ടിസം ബാധിതനായ മകന് ഏറ്റവും മനോഹരമായ സമ്മാനം നൽകി ഹൃദയം തൊടുകയാണ് ഇപ്പോൾ ശ്രദ്ധനേടുന്ന വിഡിയോയിലെ മാതാപിതാക്കൾ.

ഒരു കാർഡ്ബോർഡ് പെട്ടിയിലാണ് മകനായുള്ള സമ്മാനം അമ്മയും അച്ഛനും കരുതിയിരുന്നത്. ഈ ബോക്സ് തുറക്കാനും അതിനുള്ളിൽ ഒരു കാര്യമുണ്ടെന്നും മകനോട് പറയുന്നു. ഒടുവിൽ പെട്ടി തുറന്നപ്പോൾ അതിനുള്ളിൽ അവൻ ഏറ്റവുമധികം ആഗ്രഹിച്ച നായക്കുട്ടി. ഒരു കുഞ്ഞ് പഗ്ഗിനെയാണ് അവർ മകനായി സമ്മാനിച്ചത്. “നന്ദി. നന്ദി അമ്മേഎന്നുപറഞ്ഞുകൊണ്ട് വികാരാധീനനായി ഈ കുട്ടി കരയുന്നത് വിഡിയോയിൽ കാണാം.

വിഡിയോ ഒട്ടേറേ ആളുകളുടെ ഹൃദയം കീഴടക്കി. പൊതുവെ ഓട്ടിസം ബാധിച്ച ആളുകൾക്ക് ശരിയായ സമയത്ത് ഉചിതമായ മുഖഭാവങ്ങൾ പ്രകടിപ്പിക്കുന്ന പ്രശ്‌നങ്ങളുണ്ടെന്ന് റിപ്പോർട്ടുചെയ്യുന്നു. അതിനെ മറികടക്കാൻ അവർക്ക് സാധിച്ചാൽ അതൊരു വിജയമാണ്. ഇവിടെ കുട്ടി സന്തോഷം കൊണ്ട് കരയുകയാണ് എന്ന് വിഡിയോ കാണുമ്പോൾ മനസിലാകും.

Read Also: മൂന്ന് മാസം പ്രായമായ കുഞ്ഞിന് വീട്ടിൽ തുണയ്ക്ക് ആരുമില്ല; ജയിലിലായ അമ്മയ്ക്ക് അരികിലേക്ക് കുഞ്ഞിനെ എത്തിച്ച് പൊലീസ്

പ്രോത്സാഹനവും ഇത്തരം പിന്തുണയുമാണ് ഇവർക്ക് ആവശ്യം.  ഓട്ടിസം ബാധിതയായ ഇന്ത്യൻ പാരാ നീന്തൽ താരം ജിയാ റായ് ശ്രീലങ്കയിലെ തലൈമന്നാർ മുതൽ ധനുഷ്‌കോടിയിലെ അരിചാൽമുനൈ വരെ 13 മണിക്കൂർ കൊണ്ട് നീന്തികടന്ന് റെക്കോർഡ് സ്ഥാപിച്ചത് അടുത്തിടെ വാർത്തയായിരുന്നു.  ഓട്ടിസം ബാധിച്ച് സംസാരശേഷി നഷ്ടപ്പെട്ട മകൾക്ക് നീന്തലിൽ പരിശീലനം നൽകിയാണ് മാതാപിതാക്കൾ വിജയിയാക്കിയത്.

Story highlights- The moment their autistic son’s dream came true video