വേനലിൽ തളരാത്ത ചർമ്മത്തിനായി ചില ശീലങ്ങൾ

April 2, 2022

ശൈത്യകാലത്തേതുപോലെ വലിയ ചർമ്മ പ്രശ്നങ്ങളൊന്നും ഉണ്ടാകാറില്ലെങ്കിലും വേനലിലും കരുതൽ ആവശ്യമാണ്. ചർമ്മം വരൾച്ച നേരിടാനുള്ള സാധ്യത ഉള്ളതുകൊണ്ട് തന്നെ വേനലിന്റെ തുടക്കത്തിൽ തന്നെ സംരക്ഷണത്തിന് മുൻ‌തൂക്കം നൽകാം. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് പുറത്തുപോകുമ്പോൾ സൺസ്‌ക്രീൻ പുരട്ടുക എന്നതാണ്.

ഓരോരുത്തരുടെയും ചർമ്മത്തിന് അനുസരിച്ചും എസ്‌പി‌എഫിനനുസരിച്ചുമാണ് സൺസ്‌ക്രീൻ തിരഞ്ഞെടുക്കേണ്ടത്. തെളിഞ്ഞ ചർമ്മമുള്ളവർ കുറഞ്ഞത് 30 എസ്പിഎഫ് ഉള്ള സൺസ്‌ക്രീൻ തിരഞ്ഞെടുക്കുക. മാത്രമല്ല, ഓരോ മണിക്കൂർ ഇടവിട്ട് സൺസ്‌ക്രീൻ പുരട്ടാനും മറക്കരുത്.

വേനൽക്കാലത്ത് നന്നായി വിയർക്കുന്നതുകൊണ്ട് പലരും മോയ്സ്ചറൈസ് ചെയ്യാറില്ല. കാരണം വിയർക്കുന്നതിനാൽ ചർമ്മം വരണ്ടതായി തോന്നില്ല. എന്നാൽ നല്ല മോയ്‌സ്ചറൈസറുകൾ ഉപയോഗിക്കേണ്ട സമയമാണ് വേനൽ. ഭക്ഷണത്തിലൂടെയും ശരീരത്ത് ജലാംശം നിലനിർത്താൻ ശ്രമിക്കണം. അതേസമയം, സൂര്യതാപം സംഭവിക്കുകയാണെങ്കിൽ കറ്റാർവാഴ അടങ്ങിയിട്ടുള്ള ലോഷൻ ഉപയോഗിച്ച് പൊള്ളലിന്റെ തീവ്രത കുറയ്ക്കാൻ സാധിക്കും.

വേനൽക്കാലത്ത് നന്നായി ഉറങ്ങാൻ സാധിക്കാത്തവർ ധാരാളമുണ്ട്. അന്തരീക്ഷത്തിലെ ചൂടും പുറത്തിറങ്ങാൻ പറ്റിയ കാലാവസ്ഥയുമൊക്കെ കാരണം പലരും ഉറക്കം ഒഴിവാക്കും. എന്നാൽ, ഉറക്കക്കുറവ് സ്ട്രെസ് ഹോർമോണുകളുടെ അളവ് വർധിപ്പിക്കുന്നതിന് കാരണമാകും. ഇത് ചർമ്മത്തിലെ കൊളാജന്റെ ഉത്പാദനം മന്ദഗതിയിലാക്കാം. ചർമ്മം കൊളാജൻ ഉത്പാദിപ്പിക്കുന്നത് നിർത്തുമ്പോൾ ഇലാസ്തികത നഷ്ടപ്പെടാൻ തുടങ്ങുകയും ക്ഷീണം അനുഭവപ്പെടുകയും ചെയ്യും.

Read Also: ‘ഹയ്യ ഹയ്യ..’; ആവേശമാവാൻ ഖത്തർ ലോകകപ്പ് ഗാനമെത്തി; ഒരുമിച്ച് നിൽക്കണം എന്ന് സന്ദേശം

എല്ലാത്തിലും ഉപരി വെള്ളം കുടിക്കുന്നത് ശരീരം നന്നായി പ്രവർത്തിക്കുന്നതിനും ചർമ്മം തെളിമയോടെയിരിക്കാനും സഹായിക്കും.. ഉദാഹരണത്തിന്, ശരിയായ ജലാംശം ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുന്നു. അതുകൊണ്ട് നന്നയി വെള്ളം കുടിക്കുക.

Story highlights- Tips for Healthy Skin All Summer Long