ദാഹിച്ചുവലഞ്ഞ കുരങ്ങിന് വെള്ളം നൽകുന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥൻ- കനിവിന്റെ കാഴ്ച
മനംതൊടുന്ന ഒട്ടേറെ കാഴ്ചകൾ ദിവസേന സമൂഹമാധ്യമങ്ങളിൽ വന്നുപോകാറുണ്ട്. ഈ വേനലിൽ എല്ലാവരുടെയും മുഖത്ത് പുഞ്ചിരി വിടർത്താനും ഹൃദയത്തെ കുളിർപ്പിക്കാനും കഴിയുന്ന ഒരു കാഴ്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധനേടുന്നത്. കടുത്ത ചൂടിൽ ദാഹിച്ചുവലഞ്ഞ കുരങ്ങിന് ഒരു ട്രാഫിക് പോലീസ് ഉദ്യോഗസ്ഥൻ വെള്ളം നൽകുന്ന വിഡിയോയാണ് ശ്രദ്ധേയം.
വൈറലായ വിഡിയോയിൽ, സഞ്ജയ് ഗുഡെ എന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥൻ ദാഹിച്ചുവലഞ്ഞ കുരങ്ങിന് വെള്ളം നൽകുന്നത് കാണാം. തളർന്നുപോയ കുരങ്ങ് വെള്ളം കുടിക്കുമ്പോൾ കുപ്പിയിൽ പിടിച്ചുകൊണ്ട് ഉദ്യോഗസ്ഥനും സഹായിക്കുന്നുണ്ട്. വഴിയാത്രക്കാരാണ് ഈ ദൃശ്യം ഫോണിൽ പകർത്തിയത് .
‘കഴിയുന്നിടത്തെല്ലാം ദയ കാണിക്കുക. കോൺസ്റ്റബിൾ സഞ്ജയ് ഗൂഡെയുടെ ഈ വിഡിയോ എല്ലാ നല്ല കാരണങ്ങളാലും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു’ വിഡിയോയുടെ അടിക്കുറിപ്പ് ഇങ്ങനെ.
ലോകം വല്ലാതെ മാറിയെന്നും കരുണയുടെ കണങ്ങൾ കാണാനില്ലെന്നും പറയുമ്പോൾ അത്രക്കൊന്നും നന്മ മനുഷ്യമനസ്സിൽ നിന്നും വറ്റി പോയിട്ടില്ലെന്ന് കാണിക്കുകയാണ് ഈ സംഭവം. അടുത്തിടെ തമിഴ്നാട്ടിൽനിന്നും ശ്രദ്ധേയമായ ഒരു വിഡിയോയിലും ഹൃദ്യമായ ഒരു സംഭവമായിരുന്നു അരങ്ങേറിയത്.
Be kind wherever possible 💕💕
— Susanta Nanda IFS (@susantananda3) April 3, 2022
This video of constable Sanjay Ghude is circulating in SM for all the good reasons 🙏🙏 pic.twitter.com/oEWFC2c5Kx
Read Also:ഈ ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്ന ജീവിയെ കണ്ടെത്താമോ..?
തമിഴ്നാട്ടിൽ ഒരാൾ ബോധം നഷ്ടമായ കുരങ്ങന് അടിയന്തര CPR നൽകി പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുന്നത് വിഡിയോയാണ് ശ്രദ്ധേയമായത്. ആംബുലൻസ് ഡ്രൈവറായ വ്യക്തി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് മരത്തിൽ തൂങ്ങി നിൽക്കുന്ന കുരങ്ങനെ കണ്ടത്. ജനവാസ കേന്ദ്രത്തിൽ എത്തിയ കുരങ്ങിനെ തെരുവ് നായ്ക്കൾ ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു. കുരങ്ങനെ അവശനിലയിൽ കണ്ട പ്രഭു എന്ന ആംബുലൻസ് ഡ്രൈവർ ശ്വാസമുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു.
Story highlights- traffic cop offers water to thirsty monkey