ഒറ്റനോട്ടത്തിൽ ആവിപാറുന്ന ഫിൽട്ടർ കോഫി; ശ്രദ്ധിച്ചുനോക്കിയാൽ മറ്റൊന്ന്- അമ്പരപ്പിച്ചൊരു ചിത്രം

നമ്മുടെ സ്വന്തം കണ്ണുകളെ പോലും അവിശ്വസിച്ചുപോകുന്ന കാഴ്ചകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. ഒപ്റ്റിക്കൽ ഇല്ല്യൂഷനാണ് പലപ്പോഴും ഇതിന് കാരണമാകുന്നത്. വീണ്ടും വീണ്ടും ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന മണിക്കൂറുകളോളം നിങ്ങളെ അസ്വസ്ഥരാക്കാനും കഴിയുന്ന ഒരു ദൃശ്യ രഹസ്യം പോലെയാണ് അവ പ്രവർത്തിക്കുന്നത്. ചില എഡിറ്റിങ് ടൂളുകൾ ഉപയോഗിച്ച് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ സൃഷ്ടിക്കാൻ സാധിക്കും . എന്നാൽ, മികവാർന്നൊരു ചിത്രത്തിനും കണ്ണിനെ കബളിപ്പിക്കാൻ സാധിക്കും എന്ന് തെളിയിച്ചിരിക്കുകയാണ് ഒരു ഫിൽട്ടർ കോഫിയുടെ ചിത്രം.
ചെന്നൈ ആസ്ഥാനമായുള്ള ഒരു കലാകാരി ട്വിറ്ററിൽ പങ്കിട്ട ഒരു ചിത്രമാണ് കൗതുകമായി മാറിയിരിക്കുന്നത്. ഒരു കപ്പ് ഫിൽട്ടർ കോഫിയുടെ ഈ ചിത്രം ഇത് ഒരു യഥാർത്ഥ ഫോട്ടോയാണെന്ന് നിങ്ങളെ ആദ്യ കാഴ്ച്ചയിൽ തെറ്റിദ്ധരിപ്പിക്കും. എന്നാൽയഥാർത്ഥത്തിൽ ഇത് മികച്ച രീതിയിൽ ചെയ്ത ഒരു സ്കെച്ചാണ്. ഒരു വരച്ച ചിത്രമെന്ന് ഉറപ്പാക്കാൻ നിങ്ങൾ ഒന്നിലധികം തവണ ചിത്രം സൂം ചെയ്യേണ്ടി വരുമെന്ന് മാത്രം.
Read Also: മധുരിക്കും മാമ്പഴക്കാലം; കഴിക്കും മുൻപ് അറിയാം ഇക്കാര്യങ്ങൾ
ചിത്രം എല്ലാവരെയും ഒരുപോലെ ആശയക്കുഴപ്പത്തിലാക്കി. ഈ അതിശയിപ്പിക്കുന്ന സ്കെച്ചിന് 26,000-ലധികം ലൈക്കുകളും ലക്ഷ കണക്കിന് കമന്റുകളും ലഭിച്ചുകഴിഞ്ഞു. കലാകാരിയെ പ്രശംസിച്ചുകൊണ്ടുള്ള കമന്റുകളാണ് അധികവും. ഇത് ഒരു രേഖാചിത്രമാണെന്ന് മനസ്സിലാക്കാൻ ഒന്നിലധികം തവണ ചിത്രം നോക്കേണ്ടതുണ്ടെന്നും പലരും കുറിക്കുന്നു. ഈ ചിത്രത്തിന്റെ ഒരു ടൈംലാപ്സ് വിഡിയോയും വരച്ച വ്യക്തി ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.
Story highlights- Viral pic of a hot cup of filter coffee