‘അക്കാദമിയുടെ തീരുമാനത്തെ സ്വീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു’; ചർച്ചയായി വിൽ സ്മിത്തിന്റെ പ്രതികരണം
മികച്ച സിനിമകളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ഹോളിവുഡ് താരം വിൽ സ്മിത്ത് ലോകത്തെ ഏറ്റവും മികച്ച നടന്മാരിലൊരാൾ കൂടിയാണ്. ഈ കഴിഞ്ഞ അക്കാദമി അവാർഡിൽ വിൽ സ്മിത്തിനുള്ള അംഗീകാരമായി ഓസ്കര് എത്തിയിരുന്നു. മുൻപ് പല തവണ നോമിനേറ്റ് ചെയ്യപ്പെട്ടിടുണ്ടെങ്കിലും ഇതാദ്യമായാണ് വിൽ സ്മിത്ത് അക്കാദമി അവാർഡ് നേടുന്നത്.
എന്നാൽ അക്കാദമി അവാർഡ് ഫങ്ഷന് ഇടയിൽ നടന്ന ദൗർഭാഗ്യകരമായ സംഭവങ്ങൾ വിൽ സ്മിത്തിന്റെ ഓസ്കര് അവാർഡിന്റെ ശോഭ കെടുത്തിയിരുന്നു. തന്റെ ഭാര്യയും നടിയുമായ ജെയ്ഡ സ്മിത്തിന്റെ രോഗകാസ്ഥയെ പറ്റി തമാശ പറഞ്ഞതിന് വിൽ അവതാരകനായ ക്രിസ് റോക്കിന്റെ മുഖത്തടിച്ചിരുന്നു. ഇതിന് ശേഷമാണ് വിൽ സ്മിത്ത് മികച്ച നടനുള്ള അവാർഡ് ഏറ്റുവാങ്ങിയത്.
ഇപ്പോൾ വിൽ സ്മിത്തിന് വിലക്കേർപ്പെടുത്തിയിരിക്കുകയാണ് അക്കാദമി. 10 വർഷത്തേക്ക് അക്കാദമിയുടെ ചടങ്ങുകളിൽ പങ്കെടുക്കുന്നതിൽ നിന്നുമാണ് വിൽ സ്മിത്തിനെ വിലക്കിയിരിക്കുന്നത്.
വിലക്കിനോടുള്ള നടന്റെ പ്രതികരണമാണ് ഇപ്പോൾ ചർച്ചയാവുന്നത്. അക്കാദമിയുടെ തീരുമാനത്തെ സ്വീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്നാണ് വിൽ സ്മിത്ത് പറഞ്ഞത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടയിലാണ് വിൽ സ്മിത്തിന്റെ പ്രതികരണം.
Read More: രണ്ട് കാര്യങ്ങൾ സംഭവിച്ചാൽ ചെന്നൈ സൂപ്പർ കിങ്സ് വീണ്ടും വിജയവഴിയിൽ തിരിച്ചെത്തുമെന്ന് ഹർഭജൻ സിംഗ്..
ഓസ്കര് അവാർഡ് സ്വീകരിച്ചപ്പോൾ തന്നെ വിൽ സ്മിത്ത് തന്റെ പ്രതികരണത്തിന് അക്കാദമിയോട് മാപ്പ് ചോദിച്ചിരുന്നു. “സ്നേഹം ചിലപ്പോൾ നിങ്ങളെ ഭ്രാന്തൻ കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കും. ഓസ്കര് അക്കാദമിയോടും എല്ലാ സഹപ്രവര്ത്തകരോടും ഞാൻ മാപ്പ് ചോദിക്കുന്നു.” അവാർഡ് സ്വീകരിച്ച് വിൽ സ്മിത്ത് പറഞ്ഞു.
അതിന് ശേഷം തന്റെ സമൂഹമാധ്യമങ്ങളിലൂടെ അവതാരകൻ ക്രിസ് റോക്കിനോടും വിൽ സ്മിത്ത് പരസ്യമായി മാപ്പ് ചോദിച്ചിരുന്നു.
Story Highlights: Will smith about oscar ban