ചെറുപ്പത്തിൽ പിതാവ് അയച്ച പോസ്റ്റ്കാർഡുകൾ ഫ്രെയിം ചെയ്ത് മകൾ- ഹൃദയം തൊടുന്ന വിഡിയോ

April 1, 2022

അച്ഛനും മകളും തമ്മിലുള്ള ബന്ധം എപ്പോഴും വിലമതിക്കാനാവാത്തതാണ്. അച്ഛൻ- മകൾ ബന്ധത്തിന്റെ ഊഷ്മളമായ അനുഭവങ്ങൾ നിരവധി സമൂഹമാധ്യമങ്ങളിൽ മുൻപ് [പങ്കുവയ്ക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ ഒരു മകൾ തന്റെ പിതാവിന്റെ ഓർമ്മകൾ ഏറ്റവും മനോഹരമായി സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന കഥ ഹൃദയം കീഴക്കുകയാണ്. ലോറൻ റോസ മില്ലർ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട വിഡിയോയിലൂടെയാണ് ഊഷ്മളമായ ഒരു ആത്മബന്ധത്തിന്റെ കഥ ലോകമറിഞ്ഞത്.

കുട്ടിയായിരുന്നപ്പോൾ പിതാവ് അയച്ച പോസ്റ്റ്കാർഡുകൾ ഫ്രെയിം ചെയ്തുവെച്ചിരിക്കുകയാണ് ലോറൻ റോസ മില്ലർ. ഒട്ടേറെ ഫ്രെയിം ചെയ്ത പോസ്റ്റ്കാർഡുകൾ വിഡിയോയിൽ കാണാം. ലോറന്റെ പിതാവ് ഒരു ബിസിനസുകാരനായിരുന്നു. സ്വന്തമായി ഒരു കൺസൾട്ടിംഗ് സ്ഥാപനം നടത്തിയിരുന്നതിനാൽ അദ്ദേഹത്തിന് ധാരാളം യാത്ര ചെയ്യേണ്ടിവന്നു. എന്നാൽ യാത്രയ്ക്കിടയിൽ മകൾ ലോറന് തന്റെ എല്ലാ സ്നേഹവും പോസ്റ്റ് കാർഡുകളിലൂടെ അയക്കാൻ അദ്ദേഹം ഒരിക്കലും മറന്നില്ല.

‘ഒരു പിതാവിന്റെ സ്നേഹം സമാനതകളില്ലാത്തതാണ്’- എന്നുപറഞ്ഞുകൊണ്ടാണ് ഈ മകൾ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ഓർമ്മകൾ അല്ലെങ്കിലും എല്ലാവര്ക്കും സമ്മാനിക്കുന്ന മധുരം ചെറുതല്ല.

Read Also: ആത്മഹത്യയുടെ വക്കിൽ നിന്നും ആരാധകനെ പിന്തിരിപ്പിച്ച കെ എസ് ചിത്രയുടെ ഗാനം; ഉള്ളുതൊട്ട അനുഭവവുമായി പ്രിയഗായിക

ഇത്രയും കാലം ഈ കാർഡുകൾ എല്ലാം പിതാവ് മകൾക്ക് കൈമാറാൻ സൂക്ഷിച്ചുവെച്ചിരുന്നു. രോഗകിടക്കയിലായപ്പോഴാണ് ഒടുവിൽ ഇവയെല്ലാം ലോറന്റെ കയ്യിലേക്ക് എത്തിയത്. ‘അവസാനത്തിനായുള്ള തയ്യാറെടുപ്പിനായി ഞാൻ അദ്ദേഹത്തിന്റെ എല്ലാ സാധനങ്ങളും സംഭരിച്ചുകൊണ്ടിരുന്നപ്പോൾ അവയിൽ നിന്നും എന്റെ കയ്യിൽ ഒരു വലിയ ചിരിയോടെ ഇവ നീട്ടി. ഞാൻ അച്ഛനെ വളരെയധികം മിസ് ചെയ്യുന്നു, പക്ഷേ അച്ഛന്റെ സ്നേഹത്തെക്കുറിച്ച് ഞാൻ ദിവസവും ഓർമ്മിക്കുന്നു’- ലോറൻ കുറിക്കുന്നു.

Story highlights- Woman frames incredible postcards she got from her father