ലോകത്തിലെ ഏറ്റവും പ്രായമേറിയ പാർക്ക് റേഞ്ചർ വിശ്രമത്തിലേക്ക്; നൂറാം വയസിൽ വിരമിച്ച് ബെറ്റി റീഡ് സോസ്കിൻ

April 5, 2022

അറുപതുവയസുപിന്നിട്ടാൽ പിന്നെ കുടുംബത്തിനൊപ്പം കൂടുതൽ സമയം ചിലവഴിച്ച് ജോലിയിൽ നിന്നും വിരമിച്ച് വിശ്രമത്തിലേക്ക് കടക്കുന്നവരാണ് അധികവും. തൊണ്ണൂറുകളിലേക്ക് ഒക്കെ അടുത്താൽ പിന്നെ ശാരീരിക ക്ഷമതയ്ക്കായി ചെറിയ വ്യായാമങ്ങൾ ചെയ്യുന്നതാണ് ആ പ്രായക്കാരെ സംബന്ധിച്ച് ജോലി. എന്നാൽ ഇതിനൊരപവാദമാണ് ബെറ്റി റീഡ് സോസ്കിൻ.യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏറ്റവും പഴയ പാർക്ക് റേഞ്ചറാണ് അവർ. 100-ാം വയസിലാണ് അവർ ജോലിയിൽ നിന്നും വിരമിച്ചത്.

നാഷണൽ പാർക്ക് സർവീസ് അനുസരിച്ച് കാലിഫോർണിയയിലെ റിച്ച്മണ്ടിലുള്ള നാഷണൽ ഹിസ്റ്റോറിക്കൽ പാർക്കിൽ 15 വർഷത്തെ സേവനത്തിന് ശേഷമാണ് സോസ്കിൻ വിരമിച്ചത്.ഒരു പാർക്ക് റേഞ്ചർ എന്ന നിലയിലുള്ള അവരുടെ നീണ്ട ജീവിതത്തിൽ, സോസ്കിൻ പാർക്കിലും മ്യൂസിയത്തിലും ടൂർ ഗൈഡായും പ്രവർത്തിച്ചിരുന്നു. റേഞ്ചറായി ജോലി ചെയ്യുന്നതിന് മുമ്പ്, സോസ്കിൻ 1942-ൽ യു.എസ്. എയർഫോഴ്സിൽ ജോലി ചെയ്തു. 1921 സെപ്തംബർ 22-ന് മിഷിഗനിലെ ഡെട്രോയിറ്റിലാണ് ബെറ്റി സോസ്കിൻ ജനിച്ചത്.

2000-ൽ കാലിഫോർണിയയിലെ റിച്ച്മണ്ടിൽ നാഷണൽ ഹിസ്റ്റോറിക്കൽ പാർക്കിന്റെ വികസനത്തെക്കുറിച്ചുള്ള അവതരണത്തിൽ സോസ്കിൻ പങ്കെടുത്തതിന് പിന്നാലെയാണ് ദേശീയ ഉദ്യാനത്തിൽ ജീവനക്കാരിയായത്. 2011ൽ പാർക്കിലെ സ്ഥിരം ജീവനക്കാരിയുമായി.

Read Also: തൃശൂരിൽ നിന്നും ഗ്രാമി പുരസ്കാരവേദിയിലേക്ക്; ഇത് മനോജ് ജോർജിന്റെ രണ്ടാം ഗ്രാമി അവാർഡ്

പ്രായമൊക്കെ വെറും നമ്പറല്ലേ….’ എന്ന് പറയാറുണ്ട് ചിലരെ കണ്ടാല്‍. സംഗതി ശരിയാണെന്ന് തോന്നും പലപ്പോഴും. കാരണം പ്രായത്തെ വെല്ലുന്ന പ്രകടനങ്ങള്‍ക്കൊണ്ട് പലരും നമ്മെ അതിശയിപ്പിക്കാറുണ്ട്. അങ്ങനെയുള്ള നിരവധി കാഴ്ചകൾക്ക് സമൂഹമാധ്യമങ്ങൾ സാക്ഷ്യം വഹിക്കാറുണ്ട്. അത്തരത്തിലൊന്നായി മാറിയിരിക്കുകയാണ് ഈ അനുഭവവും.

Story highlights-  world’s oldest park rangers who retired at age 100