‘കൺമണി അൻപോട് കാതലൻ..’- ഉലകനായകന് മുന്നിൽ ചുവടുവെച്ച് അദിതി രവി

May 31, 2022

ചുരുക്കം ചില ചിത്രങ്ങളിൽ മാത്രമേ വേഷമിട്ടുള്ളുവെങ്കിലും അദിതി രവി മലയാളികളുടെ പ്രിയ നായികയാണ്. അഭിനയത്തിലും നൃത്തത്തിലും ഒരുപോലെ കഴിവ് തെളിയിച്ച അദിതി ലോക്ക്ഡൗൺ സമയത്ത് സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു. പത്താംവളവ്, ട്വൽത്ത് മാൻ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങളിൽ നടി എത്തിയിരുന്നു.

വിക്രം സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കേരളത്തിൽ എത്തിയ കമൽഹാസന് ഫ്‌ളവേഴ്‌സ് ടി വി ഒരുക്കിയ സ്വീകരണത്തിന്റെ ഭാഗമായിരുന്നു അദിതി രവിയും. ഉലകനായകന്റെ മുന്നിൽ അദ്ദേഹത്തിന്റെ ഹിറ്റ് ഗാനത്തിന് ചുവടുവയ്ക്കുന്ന അദിതിയുടെ വിഡിയോ ശ്രദ്ധനേടുകയാണ്. ‘കൺമണി അൻപോട് കാതലൻ..’ എന്ന ഗാനത്തിനാണ് നടി ചുവടുവയ്ക്കുന്നത്. നിറചിരിയോടെ കമൽഹാസനും വേദിയിലുണ്ട്.

അലമാര, ചെമ്പരത്തി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് അദിതി രവി. 2018 ൽ പുറത്തിറങ്ങിയ നാം എന്ന ചിത്രത്തിന് ശേഷം അദിതി രവി ഇപ്പോഴാണ് സിനിമയിൽ സജീവമായത്. ഇനി പീസ് എന്ന ചിത്രമാണ് നടിയുടേതായി റിലീസിന് ഒരുങ്ങുന്നത്. ജോജു ജോർജ് അവതരിപ്പിക്കുന്ന കർലോസ് എന്ന കഥാപാത്രത്തിന്റെ മകളുടെ വേഷത്തിലാണ് അദിതി എത്തുന്നത്. രേണുക എന്ന കഥാപാത്രത്തെയാണ് അദിതി അവതരിപ്പിക്കുന്നത്. പീസിൽ അദിതി രവിക്ക് പുറമെ ആശാ ശരത്തും ലെനയും അഭിനയിക്കുന്നുണ്ട്.

Read Also: ഇത് ലോകത്തിലെ ഏറ്റവും പ്രായമേറിയ നായ; വയസ് ഇരുപത്തിരണ്ട്!

 2014 ൽ പുറത്തിറങ്ങിയ ആംഗ്രി ബേബീസ് ഇൻ ലൗ എന്ന ചിത്രത്തിലൂടെയാണ് അദിതി അഭിനയലോകത്തേക്ക് എത്തിയത്. 2017 ൽ പുറത്തിറങ്ങിയ അലമാര എന്ന ചിത്രത്തിലാണ് ആദ്യമായി നായികയായത്.

Story highlights-Aditi Ravi dance