കിം കിം കിമ്മിന് ശേഷം എങ്ങനൊക്കെ അങ്ങനൊക്കെ; ജാക്ക് ആൻഡ് ജില്ലിലെ പുതിയ പാട്ടും ഹിറ്റ്

May 7, 2022

മലയാളികൾ ഇരുകൈകളും നീട്ടി സ്വീകരിച്ച സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ജാക്ക് ആൻഡ് ജിൽ. റിലീസിനൊരുങ്ങുന്ന ചിത്രത്തിലെ ഏറ്റവും പുതിയ ഗാനമാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. നേരത്തെ ചിത്രത്തിലേതായി പുറത്തുവന്ന കിം കിം കിം എന്ന ഹിറ്റ് ഗാനത്തിന് ശേഷം മറ്റൊരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ‘എങ്ങനൊക്കെ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോയാണ് പുറത്തുവന്നത്. ഗാനം ആലപിച്ചിരിക്കുന്നത് റാം സുരേന്ദറും ശ്രീ നന്ദയും ചേര്‍ന്നാണ്. ഹരിനാരായണന്റെ വരികള്‍ക്ക് റാം സുരേന്ദര്‍ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്

ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളായി എത്തുക മഞ്ജു വാര്യറും കാളിദാസ് ജയറാമും ആണ്. സൗബിൻ സാഹീർ, അജു വർഗീസ്, ബേസിൽ ജോസഫ്, ഇന്ദ്രൻസ് അന്തരിച്ച നെടുമുടി വേണു തുടങ്ങിയ വലിയ താരനിരകൾ ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നുണ്ട്. മെയ് ഇരുപത് മുതൽ ചിത്രം പ്രേക്ഷകരിലേക്കെത്തും.

ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രം മുഴുനീള എന്റെർറ്റൈനെർ ആയിരിക്കുമെന്നാണ് അണിയറ പ്രവർത്തകർ അറിയിക്കുന്നത്. കേരളത്തിലും ലണ്ടനിലുമായി ചിത്രീകരണം നടത്തുന്ന സിനിമയിൽ ഹോളിവുഡിലെയും ബോളിവുഡിലെയും വലിയ സാങ്കേതിക വിദഗ്ദ്ധർ അണിനിരക്കുന്നുണ്ട്. സന്തോഷ് ശിവൻ- മഞ്ജു വാര്യർ കൂട്ടുകെട്ടിൽ വിരിയുന്ന ആദ്യ ചിത്രം കൂടിയാണിത്.

Read also: ഉറുമിക്ക് ശേഷം മലയാളത്തിൽ ചരിത്രം കുറിയ്ക്കാനുറച്ച് സന്തോഷ് ശിവൻ

സന്തോഷ് ശിവൻ ഭാഗമായ മലയാള ചിത്രങ്ങളായ ‘അനന്തഭദ്രം’, ഉറുമി’ എന്നീ ചിത്രങ്ങളുടെ സാങ്കേതിക മികവ് ലോകം മുഴുവൻ ശ്രദ്ധയാകർഷിച്ചിരുന്നു. വിദേശ ചിത്രങ്ങളുടെ തിരക്കിലായിരിക്കുന്ന സന്തോഷ് ശിവൻ സംവിധായകനാകുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് അണിയറപ്രവർത്തകർ. മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രത്തിന്‍റെ സംഗീതം നിര്‍വഹിക്കുന്നത് ഗോപി സുന്ദറാണ്. 2013-ല്‍ റിലീസ് ചെയ്ത ഈണം എന്ന ചിത്രമാണ് സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത അവസാനത്തെ ചിത്രം.

Story highlights: After Kim Kim kim Enganokke Enganokke goes viral