മികച്ച നടനുള്ള പുരസ്കാരങ്ങൾ പങ്കിട്ട് ജോജുവും ബിജു മേനോനും, മികച്ച നടി രേവതി
52- മത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിക്കുന്നു. മികച്ച നടന്മാരായി ജോജു ജോർജിനെയും ബിജു മേനോനെയും തിരഞ്ഞെടുത്തു. മികച്ച നടിക്കുള്ള പുരസ്കാരം രേവതി സ്വന്തമാക്കി. ഭൂതകാലത്തിലെ അഭിനയത്തിനാണ് രേവതിയ്ക്ക് അവാർഡ് ലഭിച്ചത്. ആർക്കറിയാം എന്ന ചിത്രത്തിലെ അഭിനയമാണ് ബിജു മേനോനെ മികച്ച നടനായി തിരഞ്ഞെടുത്തത്. മധുരം, നായാട്ട് തുടങ്ങിയ ചിത്രങ്ങളിലെ അഭിനയമാണ് ജോജുവിന് ഈ അവാർഡ് നേടിക്കൊടുത്തത്.
മികച്ച നടിക്കുള്ള പുരസ്കാരത്തിൽ അവസാന ഘട്ടം വരെ മത്സരിച്ചിരുന്നത് രേവതിയും നിമിഷ സജയനുമാണ്. അവസാന നിമിഷം നിമിഷയെ പിന്തള്ളിയാണ് രേവതി മികച്ച നടിക്കുള്ള അവാർഡ് നേടിയത്.
അവാർഡുകൾ ഒറ്റനോട്ടത്തിൽ:
മികച്ച നടൻ- ജോജു ജോർജ്, ബിജു മേനോൻ
മികച്ച നടി – രേവതി (ചിത്രം)- ഭൂതകാലം
മികച്ച സംവിധായകന്- ദിലീഷ് പോത്തന്
മികച്ച ചിത്രം – ആവാസ വ്യൂഹം.
മികച്ച രണ്ടാമത്തെ ചിത്രം- ചവിട്ട്, നിഷിദ്ദോ
മികച്ച വിഷ്വൽ എഫ്ക്ട്- മിന്നല്‍ മുരളി( ആന്‍ഡ്രൂസ്)
മികച്ച ചലച്ചിത്ര ഗ്രന്ഥം- ചമയം (പട്ടണം റഷീദ്)
നവാഗത സംവിധായകന് – കൃഷ്ണേന്ദു കലേഷ്
മികച്ച പിന്നണി ഗായകൻ- പ്രദീപ് കുമാർ- (ചിത്രം)- മിന്നൽ മുരളി
മികച്ച ജനപ്രിയ ചിത്രം- ഹൃദയം
മികച്ച നൃത്ത സംവിധാനം- അരുൾ രാജ്
മികച്ച വസ്ത്രാലങ്കാരം – മെൽവി ജെ (മിന്നൽ മുരളി)
മികച്ച സ്വഭാവനടൻ- സുമേഷ്
മികച്ച സ്വഭാവ നടി- ഉണ്ണിമായ
മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ്- ദേവി എസ്
മികച്ച എഡിറ്റര്‍- മഹേഷ് നാരായണന്, രാജേഷ് രാജേന്ദ്രന് ( നായാട്ട്)
മികച്ച ഛായാഗ്രാഹകന്‍- മധു നീലകണ്ഠന് ( ചുരുളി)
മികച്ച പിന്നണി ഗായിക- സിതാര കൃഷ്ണ കുമാർ
മികച്ച സംഗീത സംവിധയാകൻ – ഹിഷാം അബ്ദുൽ വഹാബ് (ഹൃദയം)
മികച്ച ഗാനരചന – ബി കെ ഹരിനാരായണൻ
മികച്ച തിരക്കഥ- ശ്യാംപുഷ്കർ
Film awards updates