ക്യാബിൻ ക്രൂവിൽ നിന്നും ക്യാമറയുടെ മുന്നിലേക്ക്- ശ്രദ്ധനേടി ഹരീഷ് ഉത്തമൻ പങ്കുവെച്ച ചിത്രം

May 10, 2022

മലയാളത്തിനേക്കാൾ മറ്റുഭാഷകളിൽ തിളങ്ങിയ താരമാണ് ഹരീഷ് ഉത്തമൻ. തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ വില്ലൻ വേഷത്തിൽ എത്തിയ ഹരീഷ് ഭീഷ്മപർവ്വം എന്ന സിനിമയിലാണ് ഏറ്റവും ഒടുവിൽ വേഷമിട്ടത്. ഇപ്പോഴിതാ, സമൂഹമാധ്യമങ്ങളിൽ നടൻ പങ്കുവെച്ച ഒരു ചിത്രമാണ് ശ്രദ്ധനേടുന്നത്.

ഒരിക്കൽ ക്യാബിൻ ക്രൂവായി ജോലി ചെയ്തതിൽ നിന്നുമുള്ള മാറ്റമാണ് നടൻ ചിത്രങ്ങളിലൂടെ പങ്കുവയ്ക്കുന്നത്. ‘നിങ്ങൾ എന്തെങ്കിലും തീവ്രമായി ആഗ്രഹിച്ചാൽ അത് നേടാൻ പ്രപഞ്ചം മുഴുവൻ കൂടെ നിൽക്കും!! ക്യാബിൻ ക്രൂ ദിവസങ്ങൾ മുതൽ ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്നത് വരെയുള്ള ചിത്രം !!’- എന്നുപറഞ്ഞുകൊണ്ടാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.

പാരാമൗണ്ട് എയർവേയ്സിൽ ജോലി ചെയ്തിരുന്ന ചിത്രമാണ് നടൻ പങ്കുവെച്ചിരിക്കുന്നത്. ഒപ്പം, സിനിമയിലേക്ക് എത്തിയ സമയത്തെ ചിത്രവുമുണ്ട്. കോയമ്പത്തൂരിലെ മലയാളി കുടുംബത്തിൽ ജനിച്ച ഹരീഷ് പഠനത്തിനുശേഷം പാരമൗണ്ട് എയർവേയ്സ്, ബ്രിട്ടിഷ് എയർവേയ്സ് എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്നു.

ഒരു അഭിനേതാവ് എന്ന നിലയിലുള്ള തന്റെ യാത്ര എങ്ങനെ ആരംഭിച്ചു എന്നതിനെക്കുറിച്ച് മുൻപ് ഹരീഷ് പറഞ്ഞതിങ്ങനെ- ” സിനിമയിലേക്ക് കടക്കുന്നതിന് മുമ്പ് ഞാൻ വിമാനത്തിൽ ക്യാബിൻ ക്രൂവിന്റെ ഭാഗമായിരുന്നു. സംവിധായകൻ സൂര്യ പ്രഭാകർ എനിക്ക് ‘താ’യിൽ പ്രധാന വേഷം വാഗ്ദാനം ചെയ്തിരുന്നു. .എനിക്ക് അഭിനയപരിചയമൊന്നുമില്ലെന്നും സിനിമയ്‌ക്കായി 20 ദിവസത്തെ വർക്ക്‌ഷോപ്പിൽ പങ്കെടുത്തെന്നും ഞാൻ അദ്ദേഹത്തോട് പറഞ്ഞു’.

Read Also:പഠനം ഇനി അനായാസം; അതിനൂനത സാങ്കേതിക വിദ്യയിൽ വ്യത്യസ്തമായ പഠനരീതിയുമായി ഹോം സ്‌കൂൾ ലേർണിംഗ് ആപ്പ്….

2010 ൽ പുറത്തിറങ്ങിയ ആദ്യ സിനിമയ്ക്ക് ശേഷം മൂന്ന് വർഷത്തോളം ചിത്രങ്ങൾ ഒന്നും ലഭിച്ചില്ല. ഗൗരവം എന്ന ചിത്രത്തിലൂടെ ഇദ്ദേഹത്തിന് ഒരു വഴിത്തിരിവ് ലഭിച്ചു. നെഗറ്റീവ് കഥാപാത്രങ്ങളിൽ വളരെ കംഫർട്ടബിളാണെന്നും പക്ഷേ കൂടുതൽ പരീക്ഷണങ്ങൾ നടത്താൻ ആഗ്രഹിക്കുന്നുണ്ടെന്നും താരം വ്യക്തമാക്കിയിരുന്നു. നടൻ അടുത്തിടെയാണ് മലയാളി താരം ചിന്നു കുരുവിളയെ വിവാഹം ചെയ്തത്.

Story highlights- harish uthaman about his career growth