‘നിന്നെ നശിപ്പിക്കാൻ വന്ന യക്ഷിയാണിവൾ..’- ത്രില്ലടിപ്പിച്ച് ‘ജാക്ക്&ജിൽ’ ട്രെയ്‌ലർ

May 3, 2022

പകരം വെക്കാനില്ലാത്ത മനോഹരമായ ഫ്രെയിമുകളിലൂടെ പ്രേക്ഷകർക്ക് വേറിട്ട ദൃശ്യാനുഭവങ്ങൾ സമ്മാനിക്കുന്ന സന്തോഷ് ശിവൻ സംവിധാനം നിർവഹിക്കുന്ന പുതിയ മലയാള ചിത്രമാണ് ‘ജാക്ക്& ജിൽ’. ഏറെ പ്രതീക്ഷകൾ പകരുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. പ്രേക്ഷകർക്ക് സുപരിചിതനായ ബോളിവുഡ് സംവിധായകൻ കരൺ ജോഹറാണ് ട്രെയ്‌ലർ പുറത്തിറക്കിയത്.

കോമഡിയും ആക്ഷനും എല്ലാം കൊണ്ടും ഒരു സമ്പൂർണ എന്റർടൈനർ തന്നെയാണ് ചിത്രമെന്ന് ഇതിന് മുൻപ് പുറത്തിറങ്ങിയ ടീസർ പോലെ ഈ ട്രെയ്‌ലറും ഉറപ്പ് നൽകുന്നുണ്ട്. രസകരമായ ഒരു ചിത്രം തന്നെയായിരിക്കും ‘ജാക്ക്& ജിൽ’. ഒരു ദേവിയുടെ ഗെറ്റപ്പിൽ സ്‌കൂട്ടർ ഓടിക്കുന്ന മഞ്ജു വാര്യരെയാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്ററിൽ കണ്ടത്. ചിത്രത്തിലെ കിം കിം എന്ന ഗാനവും ഏറെ വൈറലായിരുന്നു.

ഗോകുലം ഗോപാലൻ, സന്തോഷ് ശിവൻ, എം പ്രശാന്ത് ദാസ് എന്നിവർ ചേർന്നാണ് സയൻസ് ഫിക്ഷൻ കോമഡി ഗണത്തിൽപ്പെടുന്ന ചിത്രമായ ‘ജാക്ക്& ജിൽ’ നിർമ്മിച്ചിരിക്കുന്നത്. മഞ്ജു വാര്യർ നായികയാകുന്ന ചിത്രത്തിൽ സൗബിൻ ഷാഹിർ, നെടുമുടി വേണു, ഇന്ദ്രൻസ്, ബേസിൽ ജോസഫ്, കാളിദാസ് ജയറാം, അജു വർഗീസ്, സേതുലക്ഷ്‌മി, ഷായ്‌ലി കിഷൻ, എസ്ഥേർ അനിൽ തുടങ്ങിയ മികച്ചൊരു താരനിര അണിനിരക്കുന്നുമുണ്ട്. മെയ് 20ന് ചിത്രം തിയേറുകളിൽ പ്രദർശനത്തിന് എത്തും. ജോയ് മൂവി പ്രോഡക്ഷൻസാണ് ചിത്രം തീയറ്ററുകളിൽ വിതരണത്തിന് എത്തിക്കുന്നത്.

Read Also: ‘എം ജി അങ്കിളിന് ഞാനൊരു പുതിയ പേരിട്ടിട്ടുണ്ട്…’; പാട്ട് വേദിയിൽ പൊട്ടിച്ചിരി പടർത്തി മേഘ്‌നക്കുട്ടി

ബി കെ ഹരിനാരായണനും റാം സുന്ദരും വരികൾ എഴുതിയ ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് റാം സുരേന്ദറും ഗോപി സുന്ദറും ജയിക്സ് ബിജോയിയും ചേർന്നാണ്. കൃഷ്ണമൂർത്തിയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. തിരക്കഥ: സന്തോഷ് ശിവൻ, അജിൽ എസ് എം, സുരേഷ് രവിന്ദ്രൻ, സംഭാഷണം: വിജീഷ് തോട്ടിങ്ങൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: രാജേഷ് മേനോൻ, വിനോദ് കാലടി, നോബിൾ ഏറ്റുമാനൂർ, അസിസ്റ്റന്റ് ഡയറക്ടർസ്: ജയറാം രാമചന്ദ്രൻ, സിദ്ധാർഥ് എസ് രാജീവ്‌, മഹേഷ്‌ ഐയ്യർ, അമിത് മോഹൻ രാജേശ്വരി, അജിൽ എസ്എം, അസോസിയേറ്റ് ഡയറക്ടർ: കുക്കു സുരേന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോളർ: അലക്സ്‌ ഇ കുര്യൻ, ആർട്ട്‌ ഡയറക്ടർ: അജയൻ ചാലിശ്ശേരി, എഡിറ്റർ: രഞ്ജിത് ടച്ച്‌ റിവർ, VFX ഡയറക്ടർ & ക്രീയേറ്റീവ് ഹെഡ്: ഫൈസൽ, സൗണ്ട് ഡിസൈൻ: വിഷ്ണു പിസി, അരുൺ എസ് മണി, (ഒലി സൗണ്ട് ലാബ്), സ്റ്റിൽസ് :ബിജിത്ത് ധർമടം, ഡിസൈൻസ്: ആന്റണി സ്റ്റീഫൻ, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: റോണി വെള്ളത്തൂവൽ, ഡിസ്ട്രിബൂഷൻ ഹെഡ്: പ്രദീപ് മേനോൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: അനൂപ് സുന്ദരൻ, പി ആർ ഓ: വാഴൂർ ജോസ്, ഏ എസ് ദിനേഷ്, ആതിര ദിൽജിത്ത്.

Story highlights- jack and jill trailer