‘ലാലേട്ടന്റെ ഫാൻ അല്ലേ..’- മോഹൻലാലിന്റെ ഹിറ്റ് ഡയലോഗ് അനുകരിച്ച് കനിഹ; വിഡിയോ

May 19, 2022

മലയാളികളുടെ ഇഷ്ടം വളരെപ്പെട്ടെന്ന് സ്വന്തമാക്കിയ അന്യഭാഷാ നടിയാണ് കനിഹ. വിവിധ ഭാഷകളിൽ വേഷമിട്ടെങ്കിലും മലയാളത്തിലാണ് നടി ശോഭിച്ചത്. അഭിനയത്തിൽ മാത്രമല്ല, പാട്ടിലും പുലിയാണ് നടി. സമൂഹമാധ്യമങ്ങളിൽ ആരാധകർക്കായി ഇടക്ക് പാട്ടുകൾ പാടി പങ്കുവയ്ക്കാറുണ്ട് കനിഹ. ഇപ്പോഴിതാ, മോഹൻലാലിൻറെ ഹിറ്റ് ഡയലോഗിന് അനുകരണം ഒരുക്കിയിരിക്കുകയാണ് നടി.

ലയാളികളുടെ ഇഷ്ടം കവർന്ന തെന്നിന്ത്യൻ നായികയാണ് കനിഹ. മലയാളിയല്ലെങ്കിലും കനിഹ ഏറെയും വേഷമിട്ടത് മലയാള ചിത്രങ്ങളിലാണ്. ബ്രോ ഡാഡി, സിബിഐ 5 എന്ന ചിത്രങ്ങളിലാണ് കനിഹ ഏറ്റവും ഒടുവിൽ വേഷമിട്ടത്.

പാപ്പൻ എന്ന ചിത്രമാണ് ഇനി കനിഹ നായികയായി റിലീസിന് ഒരുങ്ങുന്നത്. പാലാ, തൊടുപുഴ, ഈരാറ്റുപേട്ട എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചത്. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജോഷിയും സുരേഷ് ഗോപിയും ഒരുമിക്കുന്ന ചിത്രത്തിൽ നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്. സണ്ണി വെയ്ന്‍, ഗോകുല്‍ സുരേഷ്, നീതാ പിള്ള തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

Read Also: ജോലിക്കാരായ സ്ത്രീകൾക്ക് 3 ദിവസത്തെ ആർത്തവ അവധി പ്രഖ്യാപിച്ച് സ്പെയിൻ; മാതൃകപരമെന്ന് പ്രതികരണം

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ എല്ലാം കനിഹ അഭിനയിച്ചിട്ടുണ്ട്. ‘ഭാഗ്യദേവത’, ‘കേരള വർമ്മ പഴശ്ശി രാജ’, ‘സ്പിരിറ്റ്’ എന്നിവയാണ് കനിഹയുടെ ശ്രദ്ധേയമായ മലയാള ചിത്രങ്ങളിൽ ചിലത്. മാമാങ്കം എന്ന ചരിത്ര സിനിമയിലും നടി വേഷമിട്ടിട്ടുണ്ട്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം തുടങ്ങി മലയാളത്തിലെ പ്രധാന താരങ്ങൾക്കൊപ്പമെല്ലാം വേഷമിടാൻ കനിഹയ്ക്ക് അവസരം ലഭിച്ചിട്ടുണ്ട്.

Story highlights- kaniha imitates mohanlal