ആഫ്രിക്കയിലും ഹിറ്റായി ‘ഭൂൽ ഭുലയ്യ 2’ ഗാനം- ചുവടുകളുമായി ടാൻസാനിയൻ താരം കിലി പോൾ

May 11, 2022

സമൂഹമാധ്യമങ്ങളിൽ സജീവമായവർക്ക് സുപരിചിതനാണ് കിലി പോൾ. ടാൻസാനിയൻ സഹോദരങ്ങളായ കിലി പോളും നീന പോളും ടിക് ടോക്, ഇൻസ്റ്റാഗ്രാം വിഡിയോകളിലൂടെയാണ് താരമായത്. ഇന്ത്യൻ ഗാനങ്ങളെ ആഫ്രിക്കയിലും ഹിറ്റാക്കിയത് ഈ സഹോദരങ്ങളാണ്. ഒട്ടേറെ ബോളിവുഡ്, തമിഴ്, തെലുങ്ക് ഗാനങ്ങൾക്ക് ഇരുവരും ചുവടുവെച്ചിരുന്നു. ഇപ്പോഴിതാ, കാർത്തിക് ആര്യൻ നായകനാകുന്ന ഹൊറർ-കോമഡി ചിത്രമായ ‘ഭൂൽ ഭുലയ്യ 2’ വിലെ ടൈറ്റിൽ ട്രാക്കിന് ചുവടുവയ്ക്കുകയാണ് കിലി പോൾ.

സിനിമയുടെ റിലീസിന് ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെ ഇറങ്ങിയ ടൈറ്റിൽ ട്രാക്കിന് ചുവടുവയ്ക്കുന്ന കിലി പോളിന്റെ വിഡിയോ പങ്കുവെച്ചിരിക്കുന്നത് കാർത്തിക് ആര്യൻ ആണ്. വൈറലായ വിഡിയോ ഇതുവരെ 1 മില്യൺ ആളുകളാണ് കണ്ടത്. ഇന്ത്യൻ ഗാനങ്ങൾക്ക് ലിപ് സിങ്ക് ചെയ്താണ് ഇരുവരും ഇന്ത്യക്കാരുടെ ഇഷ്ടം കവർന്നത്.

പരമ്പരാഗത വേഷങ്ങൾ അണിഞ്ഞ് ഹിറ്റ ഗാനങ്ങൾക്ക് ലിപ് സിങ്ക് ചെയ്തും ചുവടുവെച്ചുമൊക്കെ ആണ് ഇവരുടെ തുടക്കം. ബോളിവുഡ് ഗാനങ്ങൾക്ക് ലിപ് സിങ്ക് ചെയ്തതോടെയാണ് ഇരുവരും ലോകശ്രദ്ധനേടിയത്. ഒട്ടേറെ ആരാധകർ ഇപ്പോൾ ഇന്ത്യയിൽ കിലി പോളിനും നീമയ്ക്കുമുണ്ട്. 

Read Also: ചിത്രത്തിലുള്ളത് ഷാരൂഖ് ഖാൻ അല്ലെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമാണ്- അമ്പരപ്പിക്കുന്ന രൂപസാദൃശ്യവുമായി അപരൻ

എൺപത്തിയാറാമത്തെ മൻ കി ബാത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇരുവരെയും അഭിനന്ദിച്ചിരുന്നു. റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യൻ ദേശീയ ഗാനം ആലപിക്കുകയും മുതിർന്ന ഗായിക ലതാ മങ്കേഷ്‌കറിന്റെ മരണശേഷം അവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തതിനായിരുന്നു ജനപ്രിയ റീൽസ് ഉപയോക്താക്കളായ കിലി പോളിനെയും നീമ പോളിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചത്. തന്റെ ‘മൻ കീ ബാത്ത്’ പരിപാടിയുടെ 86-ാമത് എഡിഷനിലാണ് ടാൻസാനിയൻ സഹോദരങ്ങളെ കുറിച്ച് അദ്ദേഹം പരാമർശം നടത്തിയത്.അടുത്തിടെ കിലി പോളിനെ ടാൻസാനിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ആദരിച്ചിരുന്നു.

Story highlights- Kili Paul dancing to Bhool Bhulaiyaa 2 title track