മിയക്കുട്ടിയെ തളർത്താനാകില്ല മക്കളെ; കുട്ടികുറുമ്പിയുടെ പാട്ടിന് ശേഷം മനോഹരഗാനവുമായി ലക്ഷ്മി ഗോപാലസ്വാമി

May 25, 2022

ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിലെ മിടുക്കരായ ഗായകരിൽ ഒരാളാണ് ഫോർട്ട് കൊച്ചിക്കാരി മിയ മെഹക്. പ്രായത്തെ വെല്ലുന്ന ആലാപനമാണ് ഈ കുരുന്നിനെ ഇത്രമേൽ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി മാറ്റിയതും. ഇപ്പോഴിതാ വീണ്ടുമൊരു ഗംഭീര പെർഫോമൻസുമായി എത്തുകയാണ് മിയക്കുട്ടി. മലരും കിളിയും ഒരു കുടുംബം…നദിയും കടലും ഒരു കുടുംബം ഒരു കുടുംബം…നദിയുടെ കരയിൽ കിളികൾ പോലെ…നിങ്ങൾ വിടർത്തും വസന്തം… എന്ന ഗാനമാണ് ഈ കുഞ്ഞുമിടുക്കി പാട്ട് വേദിയിൽ ആലപിക്കുന്നത്.

മോഹൻലാലിനെ നായകനാക്കി 1983-ൽ ശശികുമാർ സംവിധാനം ചെയ്ത ചിത്രത്തിലെ ഗാനമാണിത്.പൂവച്ചൽ ഖാദറുടെ വരികൾക്ക് രവീന്ദ്രൻ മാസ്റ്റർ സംഗീതം നൽകി കെ ജെ യേശുദാസ് ആലപിച്ച ഗാനമാണിത്. വാക്കുകൾ വളരെ കൃത്യമായും താളം തെറ്റാതെയും അതിഗംഭീരമായി മിയക്കുട്ടി ആലപിച്ച ഗാനത്തെ ഇരുകൈകളും നീട്ടിയാണ് പാട്ട് വേദിയിലെ വിധികർത്താക്കളും സ്വീകരിച്ചത്. നൂറിൽ തൊണ്ണൂറ്റി ഒൻപത് മാർക്കാണ് ഈ കുഞ്ഞുമിടുക്കിയ്ക്ക് പാട്ട് വേദി നൽകിയത്.

ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിൽ വിധികർത്താക്കൾക്കൊപ്പം കുഞ്ഞു ഗായകരുടെ പാട്ടുകൾ ആസ്വദിക്കാനും വിശേഷങ്ങൾ പങ്കുവയ്ക്കാനുമായി സിനിമ ലോകത്തെ പ്രമുഖരും എത്താറുണ്ട്. ഇത്തവണ ചലച്ചിത്ര താരം ലക്ഷ്മി ഗോപാലസ്വാമിയാണ് പാട്ട് വേദിയിൽ അതിഥിയായി എത്തിയത്. മിയക്കുട്ടിയുടെ പാട്ട് ആസ്വാദിച്ച ലക്ഷ്മി മിയയുടെ പാട്ടിന് ശേഷം മനോഹരമായൊരു കന്നഡ ഗാനവും പാടുന്നുണ്ട്.

അതിമനോഹരമായി പാട്ടുകൾ പാടാറുള്ള മിയക്കുട്ടിയുടെ പാട്ടുകൾക്കായി കാത്തിരിക്കാറുള്ള ആരാധകരെ മുഴുവൻ ആവേശത്തിൽ ആഴ്ത്തികൊണ്ടാണ് ഇത്തവണയും ഈ കുഞ്ഞുഗായിക എത്തിയത്. ഗംഭീരമായ ആലാപനം കൊണ്ട് പ്രേക്ഷക ഹൃദയങ്ങളെ തൊട്ടുതലോടുന്ന മിയക്കുട്ടിയുടെ പാട്ടിനൊപ്പം ഈ കുഞ്ഞിന്റെ കുസൃതി നിറഞ്ഞ വർത്തമാനങ്ങൾ കേൾക്കാനും പ്രേക്ഷകർക്ക് വളരെയധികം ഇഷ്‌ടമാണ്‌.

Story highlights; Lakhmi Gopalaswami sings after miah song