ഞാൻ അങ്ങോട്ട് വരണോ അതോ മാഡം ഇങ്ങോട്ട് വരുമോ- വേദിയിൽ ചിരി പടർത്തി ശ്രീദേവ്

May 26, 2022

മലയാളി സംഗീതാസ്വാദകർക്ക് എക്കാലത്തും പ്രിയപ്പെട്ട ഒരു ഗാനവുമായി ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിൽ എത്തിയതാണ് ശ്രീദേവ്. പ്രേം നസീർ നായകനായ ‘തുറക്കാത്ത വാതിൽ’ എന്ന ചിത്രത്തിലെ ‘നാളീകേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട്‌…’ എന്ന ഗാനവുമായാണ് ശ്രീദേവ് വേദിയിൽ എത്തിയത്. വർഷമേറെ കഴിഞ്ഞിട്ടും പാട്ട് പ്രേമികളുടെ ഹൃദയത്തിൽ തങ്ങിനിൽക്കുന്ന ഗാനങ്ങളിൽ ഒന്ന് കൂടിയാണ് ഈ സുന്ദരഗാനം. പി ഭാസ്കരൻ മാഷിന്റെ വരികൾക്ക് കെ രാഘവൻ സംഗീതം നൽകി ഗാനഗന്ധർവൻ കെ ജെ യേശുദാസ് ആലപിച്ച ഗാനം ഒരിക്കൽ കൂടി തന്റെ കുഞ്ഞ് ശബ്ദത്തിലൂടെ കേൾവിക്കാരിലേക്ക് എത്തിക്കുകയാണ് ശ്രീദേവ്.

അതിഗംഭീരമായാണ് ഈ കുഞ്ഞുമോൻ ഈ ഗാനം വേദിയിൽ ആലപിക്കുന്നത്. പാട്ട് വേദിയിലെ വിധികർത്താക്കളായ എം ജയചന്ദ്രനും എം ജി ശ്രീകുമാറിനും അനുരാധയ്ക്കുമൊപ്പം പാട്ട് വേദിയിൽ കുഞ്ഞിപ്പാട്ടുകാരുടെ പാട്ടുകൾ ആസ്വദിക്കാനും അവർക്കൊപ്പം സന്തോഷം പങ്കുവയ്ക്കാനുമായി ചലച്ചിത്രതാരം ലക്ഷ്മി ഗോപാലസ്വാമിയും ഇത്തവണ വേദിയിൽ എത്തിയിരുന്നു. ശ്രീദേവിന്റെ പാട്ടിനെ നിറഞ്ഞ കൈയടികളോടെ ഏറ്റെടുത്ത ലക്ഷ്മി ഗോപാലസ്വാമിയും ശ്രീദേവും ചേർന്നുള്ള രാസകരമായ സംഭാഷണത്തിന്റെ നിമിഷങ്ങളാണ് വേദിയിൽ ചിരി പടർത്തുന്നത്.

എം ജയചന്ദ്രന്റെ ആവശ്യപ്രകാരം ഇതേ പാട്ടിനെ വളരെ രസകരമായി മറ്റൊരു താളത്തിലും പാടാൻ ശ്രമിക്കുന്നുണ്ട് ഈ കുഞ്ഞുമോൻ. റാപ്പ് പരീക്ഷിച്ചുതുടങ്ങിയ ശ്രീദേവ് പാട്ട് അവസാനിപ്പിക്കുമ്പോൾ പാട്ടിന്റെ ഒറിജിനൽ താളത്തിലായിപ്പോകുന്നതും വേദിയിൽ ചിരിനിറച്ചു. തുടർന്ന് ലക്ഷ്മി ഗോപാലസ്വാമിയോട് ഈ കുഞ്ഞിന് ഒരു ‘ഉമ്മ സമ്മാനമായി നൽകാൻ പറയുകയാണ് ജഡ്ജസ്. ഉടൻതന്നെ വളരെ നിഷ്കളങ്കമായി ഉമ്മ തരാൻ ഞാൻ അങ്ങോട്ട് വരണോ, അതോ മാഡം ഇങ്ങോട്ട് വരുമോ എന്ന് ചോദിക്കുന്നതോടെ വലിയ പൊട്ടിച്ചിരികളാണ് ഈ വേദിയിൽ മുഴങ്ങിക്കേൾക്കുന്നത്.

Story highlights: Lakshmi Gopalaswami Kissing Sreedev goes viral