വിവാഹവേഷത്തിൽ അമ്മ; സന്തോഷമടക്കാനാകാതെ മകൻ- ഉള്ളുതൊട്ടൊരു കാഴ്ച

May 5, 2022

ഹൃദയംകവരുന്ന കാഴ്ചകളുടെ കലവറയാണ് സമൂഹമാധ്യമങ്ങൾ. ഒരേസമയം ഉള്ളുതൊടുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്ന ഒരു കാഴ്ച ഇപ്പോഴിതാ ശ്രദ്ധനേടുകയാണ്. സോഷ്യൽ മീഡിയയിൽ വൈറലായ ഈ വിഡിയോ ഇൻസ്റ്റാഗ്രാം ഉപയോക്താവ് ക്രിസ്റ്റി മിഹെലിച്ചിന്റെ വിവാഹത്തിൽ നിന്നുള്ള ഒരു നിമിഷമാണ്. വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ക്രിസ്റ്റിയുടെ വിവാഹം നടക്കുകയായിരുന്നു.

ഭർത്താവിനും കുടുംബത്തിനുമൊപ്പം രണ്ട് വയസ്സുള്ള മകൻ പിയേഴ്സണും വിവാഹത്തിന്റെ ഭാഗമായിരുന്നു. തന്റെ അമ്മ വധുവായി അണിഞ്ഞൊരുങ്ങി നിൽക്കുന്നതിലുള്ള മകന്റെ പ്രതികരണമാണ് വൈറലായ വിഡിയോയിലുള്ളത്. തന്റെ അമ്മ വിവാഹവസ്ത്രത്തിൽ നിൽക്കുന്നത് കണ്ട കൊച്ചുകുട്ടി ആഹ്ലാദമടക്കാനാകാതെ നിൽക്കുകയാണ്. അവന് അവന്റെ സന്തോഷം അടക്കാനായില്ല. വിഡിയോ ആദ്യം ക്രിസ്റ്റി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കിട്ടിരുന്നു. പിന്നീട് ഇൻസ്റ്റാഗ്രാം, ട്വിറ്റർ ഹാൻഡിലുകളിൽ വിഡിയോ ശ്രദ്ധനേടി.

Read Also: ഡ്രൈവർമാരെ ഭയപ്പെടുത്തി ടണലിനുള്ളിൽ ഭീമൻ കുഴി, അടുത്തെത്തിയാൽ മറ്റൊന്ന്; കണ്ണിനെ കുഴപ്പിച്ച് ഒരു ഒപ്റ്റിക്കൽ ഇല്ല്യൂഷൻ- വിഡിയോ

പിയേഴ്സൺ തന്റെ അമ്മയുടെ വിവാഹത്തിൽ മോതിരവുമായി കാത്തിരിക്കുകയായിരുന്നു. പക്ഷേ ‘അമ്മ വെളുത്ത ഗൗൺ ധരിച്ചിരിക്കുന്നത് കണ്ടതിന് ശേഷം സന്തോഷം അടക്കാൻ കഴിയാതെ അമ്മയുടെ അടുത്തേക്ക് ഓടിയെത്തി ഈ കുഞ്ഞുമകൻ. ‘ഹായ്, മം’ എന്ന് വിളിച്ചുകൊണ്ടാണ് മകൻ ഓടിയെത്തുന്നത്. വിഡിയോ സമൂഹമാധ്യമങ്ങളിൽ വളരെയധികം ശ്രദ്ധനേടി.

സമൂഹമാധ്യമങ്ങളിലൂടെ ഉള്ളുതൊടുന്ന ഒട്ടേറെ അനുഭവങ്ങൾ ശ്രദ്ധേയമാകാറുണ്ട്. അത്തരത്തിലൊരു കാഴ്ച അടുത്തിടെ എല്ലാവരുടെയും ഹൃദയം കീഴടക്കിയിരുന്നു. ഓട്ടിസം ബാധിതരായവർക്ക് ചെറുപ്പം മുതൽ തന്നെ വളരെയധികം കരുതൽ ആവശ്യമുണ്ട്. ചെറിയ ചില കാര്യങ്ങൾ മാത്രമേ മതി അവർക്ക് മനസുനിറയാനും സന്തോഷിക്കാനും. ഓട്ടിസം ബാധിതനായ മകന് ഏറ്റവും മനോഹരമായ സമ്മാനം നൽകി ഹൃദയം തൊടുന്ന സർപ്രൈസ് നൽകിയ അമ്മയുടെ വിഡിയോയാണ് ശ്രദ്ധേയമായത്.

Story highlights- Little boys priceless reaction to seeing his mother as bride