തെലുങ്ക് ‘ലൂസിഫറിൽ’ ചിരഞ്ജീവിയും സൽമാൻ ഖാനും ഒരുമിക്കുന്ന ഗാനത്തിന് ചുവടുകളൊരുക്കുന്നത് പ്രഭുദേവ
ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ചിത്രമായ ഗോഡ്ഫാദറിനെ കുറിച്ചുള്ള വാർത്തകൾ നേരത്തെ തന്നെ ശ്രദ്ധേയമായിരുന്നു. തെലുങ്കിലെ സൂപ്പർ താരമായ ചിരഞ്ജീവിയാണ് മലയാളത്തിൽ മോഹൻലാൽ അവതരിപ്പിച്ച കേന്ദ്ര കഥാപാത്രമായി എത്തുന്നത്. ചിത്രത്തിന്റെ പ്രഖ്യാപനം ഉണ്ടായ ദിവസം മുതൽ മലയാളി പ്രേക്ഷകരും വളരെ ആവേശത്തോടെയാണ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്നത്.
ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ ലൂസിഫറിന്റെ റീമേക്കിൽ അഭിനയിക്കുന്നുണ്ടെന്ന വാർത്ത നേരത്തെ തന്നെ പുറത്തു വന്നിരുന്നു. ഏത് കഥാപാത്രമാണ് സൽമാൻ അവതരിപ്പിക്കുന്നത് എന്നതിനെ പറ്റി ചൂട് പിടിച്ച ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ നടക്കുന്നതിനിടെയാണ് മറ്റൊരു കൗതുകകരമായ വാർത്ത ഇപ്പോൾ പുറത്തു വരുന്നത്.
ചിത്രത്തിലെ ഒരു ഗാനത്തിൽ ചിരഞ്ജീവിയും സൽമാൻ ഖാനും ഒരുമിച്ചെത്തുമെന്നും അതിനായുള്ള ഗാനം അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുകയാണെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ തമൻ. തന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് അദ്ദേഹം ഈ വാർത്ത പുറത്തു വിട്ടത്.
Yayyyy !! ❤️
— thaman S (@MusicThaman) May 3, 2022
THIS IS NEWS 🎬🧨💞 @PDdancing Will Be Choreographing An Atom Bombing Swinging Song For Our Boss @KChiruTweets and @BeingSalmanKhan Gaaru What A High Seriously @jayam_mohanraja Our Mighty #GodfatherMusic #Godfather
This is GONNA LIT 🔥 THE Screens For Sure 😍 pic.twitter.com/H618OaI9b6
പ്രശസ്ത നടനും ഡാൻസ് കോറിയോഗ്രാഫറുമായ പ്രഭുദേവയാണ് ഗാനത്തിന് ചുവടുകളൊരുക്കുക എന്നും തമൻ കൂട്ടിച്ചേർത്തു. ഗാനരംഗത്തിന്റെ ചിത്രീകരണം ഹൈദരാബാദിൽ ഉടൻ ആരംഭിക്കുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്.
Read More: എന്താണ് ഈ ‘റോഷാക്ക്’?- ശ്രദ്ധനേടി മമ്മൂട്ടിയുടെ പുതിയ ചിത്രത്തിനെ കുറിച്ചുള്ള കുറിപ്പ്
മലയാളത്തിൽ പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദ് എന്ന കഥാപാത്രത്തെയാണ് സൽമാൻ ഖാൻ ചിത്രത്തിൽ അവതരിപ്പിക്കുകയെന്ന് സൂചനകളുണ്ട്. അതേ സമയം മലയാളത്തിൽ വിവേക് ഒബ്‌റോയ് അവതരിപ്പിച്ച കഥാപാത്രത്തെ തെലുങ്കിൽ ബിജു മേനോൻ അവതരിപ്പിക്കുമെന്നും മഞ്ജു വാര്യർക്കും ടൊവിനോയ്ക്കും പകരം നയൻ താരയും വിജയ് ദേവരകൊണ്ടയും ചിത്രത്തിലെത്തുമെന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
Story Highlights: Prabhudeva choreographer for chiranjeevi and salman khan song