കേരളത്തിലും കർണാടകയിലും 100 ഓഫ്‌ലൈൻ സെന്ററുകൾ ആരംഭിക്കാൻ 90+ My Tuition App

June 25, 2022

വളരെ ചെറിയ കാലയളവിൽ തന്നെ കേരളത്തിൽ ജനപ്രീതി ആർജിച്ച എഡ്യു-ടെക് ആപ്പാണ് ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന 90+ My Tuition App. ഈ ഓണ്‍ലൈന്‍ പഠനകാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും പ്രയോജനകരമായ രീതിയില്‍ ക്ലാസുകള്‍ നൽകാൻ 90+ My Tuition App ന് സാധിച്ചിട്ടുണ്ട്.
ഇപ്പോഴിതാ  90+ My Tuition App കേരളത്തിലും കർണാടകയിലും 100 ഓഫ്‌ലൈൻ സെന്ററുകൾ തുറക്കാൻ പദ്ധതിയിടുന്നു. സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ ബെംഗളൂരുവിൽ സെന്ററുകൾ തുറക്കുമെന്ന്  90+ My Tuition App -ന്റെ ഫൗണ്ടറും ഡയറക്ടറുമായ വിൻജിഷ് വിജയ് അറിയിച്ചു.

ഈ 100 കേന്ദ്രങ്ങളിൽ ആദ്യ പത്ത് കേന്ദ്രങ്ങളും ഓൺലൈൻ ക്ലാസുകളുടെയും ഓഫ്‌ലൈനിന്റെയും സംയോജനമായിരിക്കും. വിദ്യാർത്ഥികൾക്ക് പഠന ക്യാപ്‌സ്യൂളുകൾ വിഡിയോ ഫോർമാറ്റിൽ ലഭ്യമാക്കും. 2024 സാമ്പത്തിക വർഷത്തിൽ മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഡൽഹി, മധ്യപ്രദേശ് എന്നിവിടങ്ങളിൽ കേന്ദ്രങ്ങൾ തുറക്കാനും കമ്പനി പദ്ധതിയിടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആദ്യ കേന്ദ്രം 2022 ഓഗസ്റ്റിൽ തുറക്കുമെന്നും വിൻജിഷ് വിജയ് വ്യക്തമാക്കി.

സിബിഎസ്ഇ അടിസ്ഥാനമാക്കി എട്ട് മുതൽ 12 ഗ്രേഡ് വരെയുള്ള ഓൺലൈൻ ക്ലാസുകൾ വാഗ്ദാനം ചെയ്യുന്ന
എഡ്യു-ടെക് പ്ലാറ്റ്‌ഫോം, വിദ്യാർത്ഥികളിൽ നിന്ന് നേടുന്ന ഫീസ് വരുമാനത്തിന്റെ
പ്രാഥമിക സ്രോതസാണെന്ന് അവകാശപ്പെടുന്നു. ഓഫ്‌ലൈൻ ക്ലാസ് ഫീസും ആപ്പ് സബ്‌സ്‌ക്രിപ്‌ഷനും ഉൾപ്പെടുന്ന ശരാശരി ഫീസ് ഏകദേശം 30,000 രൂപയാണെന്ന് വിൻജിഷ് വിജയ് പറഞ്ഞു. കമ്പനി പറയുന്നതനുസരിച്ച്, സെന്ററുകളുടെ വാടകയും അധ്യാപകരുടെ ഫീസും ചെലവിന്റെ രണ്ട് പ്രധാന മേഖലകളാണ്. വരുമാനം വർധിപ്പിക്കുന്നതിനായി ക്ലാസുകളുടെ ആവൃത്തി ഇരട്ടിയാക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

ശരാശരി 5,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള സെന്ററുകൾക്ക് ഓരോ ക്ലാസിലും 25-30 കുട്ടികൾ വീതമുള്ള അഞ്ച് ക്ലാസ് മുറികളുണ്ട്. 2020 ന്റെ തുടക്കത്തിൽ ഹൈബ്രിഡ് കേന്ദ്രങ്ങൾ ആരംഭിക്കാൻ പദ്ധതിയിട്ടിരുന്നതായും എന്നാൽ കൊവിഡ് -19 കാരണം സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ നടത്തിയ ഒരു സർവേയിലൂടെ വിദ്യാർത്ഥികളെ ഓഫ്‌ലൈൻ ട്യൂഷൻ സെന്ററുകളിലേക്ക് അയയ്ക്കാൻ മാതാപിതാക്കൾക്ക് താൽപ്പര്യമുള്ളതായി കണ്ടെത്തിയിരുന്നു. അതിനാലാണ് ഞങ്ങൾ മുന്നോട്ട് പോകാൻ തീരുമാനിച്ചത്. ഓഫ്‌ലൈൻ സെന്ററുകൾ തുടങ്ങാനായി ഏകദേശം 4,000 രക്ഷിതാക്കളുടെ താത്‌പര്യം കമ്പനിക്ക് ലഭിച്ചിട്ടുണ്ട്. അതിനാൽ ആദ്യം കേരളത്തിൽ കേന്ദ്രങ്ങൾ ആരംഭിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും വിൻജിഷ് വിജയ് വ്യക്തമാക്കി.

 90+ My Tuition app to open 100 offline centers in Kerala and Karnataka