ഞാൻ നിന്നെ സ്നേഹിക്കുന്നു- വിവാഹദിനത്തിൽ മലയാളം പറഞ്ഞ് ആഫ്രിക്കൻ വരൻ, വൈറൽ വിഡിയോ

June 22, 2022

സോഷ്യൽ ഇടങ്ങളിൽ ചിരിയും ഒപ്പം ഒരൽപ്പം കൗതുകവും നിറയ്ക്കുകയാണ് ഒരു കല്യാണ വിഡിയോ. ആഫ്രിക്കയിൽ നിന്നുള്ള ഈ വിഡിയോയിൽ വധുവിനോട് വിവാഹചടങ്ങിൽ മലയാളത്തിൽ സംസാരിക്കുന്ന വരനെയാണ് കാണുന്നത്. വിവാഹത്തിനെത്തിയ ആളുകൾക്ക് മുന്നിൽ നിന്നുകൊണ്ട് ‘ഞാൻ എന്റെ ഭാര്യയെ കണ്ടുപിടിച്ചു, നിന്നെ ഞാൻ സ്നേഹിക്കുന്നു’എന്നുമടക്കം വളരെ കൃത്യമായി മലയാളത്തിൽ പറയുന്നുണ്ട് വരൻ.

ആഫ്രിക്കൻ- അമേരിക്കൻ കല്യാണച്ചെക്കൻ മലയാളത്തിൽ വിവാഹപ്രതിഞ്ജ ചൊല്ലുന്ന വിഡിയോ ഇതിനോടകം സോഷ്യൽ ഇടങ്ങളുടെ മനസ് കവർന്ന് കഴിഞ്ഞു. ജെനോവ ജൂലിയനാണ് തന്റെ പങ്കാളിക്കൊപ്പമുള്ള വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ജെനോവയുടെ മാതാപിതാക്കൾ കേരളത്തിൽ നിന്നുള്ളവരാണ്. വർഷങ്ങൾക്ക് മുൻപ് ആഫ്രിക്കയിൽ എത്തിയ മാതാപിതാക്കൾ വളരെയധികം കഷ്ടപ്പെട്ടുകൊണ്ടാണ് ഇന്നീ കാണുന്ന നിലയിൽ എത്തിയതെന്നും മാതാപിതാക്കൾ തങ്ങളുടെ കഷ്ടപ്പാടിന്റെ കഥകൾ എപ്പോഴും പറയുണ്ടെന്നും അത് വളരെയധികം വേദനാജനകമാണെന്നും ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ പറയുന്നുണ്ട് ജെനോവ.

വളരെയധികം താഴെത്തട്ടിൽ നിന്നും തുടങ്ങിയതാണ് തങ്ങളുടെ മാതാപിതാക്കളുടെ ജീവിതം. പോക്കറ്റിൽ എട്ട് ഡോളർ മാത്രം വെച്ചുകൊണ്ടാണ് മാതാപിതാക്കൾ യു എസിൽ വന്നിറങ്ങിയത്. ആദ്യകാലത്ത് ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ വളരെ തുച്ഛമായ നിരക്കിൽ ജോലി ചെയ്ത മാതാപിതാക്കൾ അവരുടെ കഷ്ടപ്പാടുകൊണ്ട് ഇൻ വലിയ നിലയിൽ എത്തിയിട്ടുണ്ടെന്നും പറയുന്ന ജെനോവ, ആദ്യകാലങ്ങളിൽ വളരെ ചെറിയ റെസ്റ്റോറന്റുകളിൽ നിന്നും ആണ് തങ്ങളുടെ മാതാപിതാക്കൾ ഭക്ഷണം കഴിച്ചിരുന്നതെന്നും എന്നാലിന്ന് ആ സ്ഥിതി മാറി അവർക്ക് ഇപ്പോൾ ഇവിടുത്തെ ഏറ്റവും ഉയർന്ന റെസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിക്കാൻ സാധിക്കുന്നുണ്ട് എന്നും തന്റെ കുറിപ്പിലൂടെ പങ്കുവെച്ചു.

അതേസമയം തനിക്ക് വേണ്ടി തന്റെ ഭർത്താവ് മലയാള ഭാഷയിൽ പ്രതിജ്ഞ കാണാതെ പഠിച്ച് ചൊല്ലുന്നത് കണ്ട് എനിക്ക് കരച്ചിൽ അടക്കാനായില്ല എന്ന അടിക്കുറുപ്പോടെയാണ് ജെനോവ ഈ രസകരമായ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

Story highlights: AfricanAmericanhusband says his vows in Malayalam