അനുപമ പരമേശ്വരൻ നായികയായി എത്തുന്ന ‘കാർത്തികേയ 2’- ട്രെയ്‌ലർ

June 26, 2022

മലയാളസിനിമയിൽ ഉദയംകൊണ്ട നായികയാണ് അനുപമ പരമേശ്വരൻ. മലയാളത്തിലാണ് തുടക്കമെങ്കിലും മറ്റുഭാഷകളിലാണ് അനുപമ താരമായത്. ഇപ്പോഴിതാ, നടി പ്രധാന വേഷത്തിൽ എത്തുന്ന കാർത്തികേയ 2 എന്ന തെലുങ്ക് ചിത്രത്തിന്റെ ട്രെയ്‌ലർ എത്തിയിരിക്കുകയാണ്. 2014ൽ ചന്തു സംവിധാനം ചെയ്ത ‘കാർത്തികേയ’ എന്ന ചിത്രത്തിന്റെ തുടർച്ചയായ ‘കാർത്തികേയ 2’ പ്രതീക്ഷകൾ ഏറെ നൽകുന്ന ചിത്രമെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. നിഖിൽ സിദ്ധാർത്ഥയും അനുപമ പരമേശ്വരനും അഭിനയിക്കുന്ന ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

കാലഭൈരവയുടെ ബാക്ക്ഗ്രൗണ്ട് സ്കോറാണ് ട്രെയിലറിന്റെ മറ്റൊരു ആകർഷണം. ഛായാഗ്രാഹകൻ കാർത്തിക് ഘട്ടമനേനിയുടെ അതിമനോഹര ഫ്രെയിംസും ട്രെയ്‌ലറിലുണ്ട്. ഒരു മികച്ച ദൃശ്യ വിരുന്നായിരിക്കും ഈ സിനിമയെന്ന് ട്രെയിലർ കണ്ടപ്പോൾ തന്നെ വ്യക്തമാണ്. അനുപമ പരമേശ്വരൻ മുഗ്ദ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബോളിവുഡ് നടൻ അനുപം ഖേർ ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

പീപ്പിൾ മീഡിയ ഫാക്ടറിയുമായി സഹകരിച്ച് അഭിഷേക് അഗർവാൾ ആർട്‌സിന്റെ ബാനറിൽ അഭിഷേക് അഗർവാളും ടിജി വിശ്വ പ്രസാദും ചേർന്നാണ് ‘കാർത്തികേയ 2’ നിർമ്മിച്ചിരിക്കുന്നത്. ശ്രീനിവാസ റെഡ്ഡി, ഹർഷ ചെമുഡു, ആദിത്യ മേനോൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കാലഭൈരവ സംഗീതം പകർന്നിരിക്കുന്നു. കാർത്തിക് ഘട്ടമനേനിയാണ് ഛായാഗ്രഹണം.

Read Also: മരക്കാറിനും ഹൃദയത്തിനും ശേഷം ഹിറ്റ് ജോഡികൾ വീണ്ടുമൊന്നിക്കുന്നു; പ്രണവ്- കല്യാണി പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ

അതേസമയം, സിനിമയിലും സമൂഹമാധ്യമങ്ങളിലും സജീവ സാന്നിധ്യമാണ് നടി അനുപമ പരമേശ്വരൻ. ഫോട്ടോഷൂട്ട് ചിത്രങ്ങളും, സിനിമാ വിശേഷങ്ങളുമെല്ലാം അനുപമ പതിവായി പങ്കുവയ്ക്കാറുണ്ട്. പ്രേമം എന്ന ചിത്രത്തിലൂടെ അഭിനയലോകത്തേക്ക് എത്തിയ താരമാണ് അനുപമ പരമേശ്വരൻ. ആദ്യ ചിത്രത്തിന് ശേഷം മറ്റുഭാഷകളിലാണ് അനുപമ സജീവമായത്. ഇടവേളയ്ക്ക് ശേഷം അനുപമ പരമേശ്വരൻ മലയാളത്തിലേക്ക് മടങ്ങിയെത്തിയത് മണിയറയിലെ അശോകൻ എന്ന ചിത്രത്തിലൂടെയാണ്.

Story highlights- anupama parameswaran’s movie karthikeya 2 trailer