കൊടുങ്കാറ്റിൽ ഭയന്നിരുന്ന പൂച്ചക്കുഞ്ഞുങ്ങളെ ചിറകിലൊതുക്കി തള്ളക്കോഴി- ഉള്ളുതൊട്ടൊരു ചിത്രം

June 2, 2022

ഉള്ളുതൊടുന്ന ഒട്ടേറെ കാഴ്ചകളുടെ കലവറയാണ് സമൂഹമാധ്യമങ്ങൾ. തിരക്കേറിയ ജീവിതത്തിൽ നിമിഷങ്ങൾ മാത്രമെങ്കിലും ഇത്തരം കാഴ്ചകൾ സമ്മാനിക്കുന്ന സന്തോഷം ചെറുതല്ല. ഇപ്പോഴിതാ, കൊടുങ്കാറ്റിൽ കൊടുങ്കാറ്റിൽ പൂച്ചക്കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന ഒരു കോഴിയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. അവിശ്വസനീയമായി തോന്നാമെങ്കിലും ഈ കാഴ്ച സത്യമാണ്.

ഇപ്പോൾ വൈറലായ ചിത്രത്തിൽ രണ്ട് പൂച്ചക്കുട്ടികളെ സംരക്ഷിക്കുന്ന ഒരു തള്ളക്കോഴിയാണ് ഉള്ളത്. കൊടുങ്കാറ്റിനെത്തുടർന്ന് പൂച്ചകുഞ്ഞുങ്ങൾ ഭയന്നിരിക്കുകയാണ്. എന്നാൽ കോഴി അവയെ നന്നായി പരിപാലിച്ചു. പക്ഷി അതിന്റെ ചിറകിലൊതുക്കി പൂച്ചക്കുട്ടികൾക്ക് അഭയം നൽകി. ഒരു ട്രക്കിന്റെ പുറകിൽ ഇവ ഇരിക്കുന്ന ചിത്രം ആരുടേയും ഉള്ളുതൊടുന്നതാണ്.

ഒട്ടേറെ ആളുകൾ ഏറെറടുത്തുകഴിഞ്ഞു. ഏറെ ജനപ്രിയമായ സമൂഹമാധ്യമങ്ങില്‍ പ്രത്യക്ഷപ്പെടുന്ന കാഴ്ചകള്‍ നിരവധിയാണ്. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള കാഴ്ചകള്‍ ഒരു വിരല്‍ത്തുമ്പിനരികെ ലഭ്യമാകുന്നതു കൊണ്ടുതന്നെ സോഷ്യല്‍മീഡിയയുടെ ഉപയോഗം അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ചില കാഴ്ചകള്‍ നമ്മെ ചിരിപ്പിക്കുന്നു, മറ്റ് ചിലത് അതിശയിപ്പിക്കുന്നു. വേറെ ചില കാഴ്ചകള്‍ ചിലപ്പോള്‍ മിഴികള്‍ നിറയ്ക്കുന്നു.

Read Also: ഒരു കുഞ്ഞിടവേളയ്ക്ക് ശേഷം കൂട്ടുകാർ പരസ്പരം കണ്ടുമുട്ടിയപ്പോൾ- സ്നേഹം പകർന്നൊരു കാഴ്ച

ഏതാനും നാളുകൾക്ക് മുൻപ്, കോഴിയെ പല്ലുതേപ്പിക്കാൻ ശ്രമിക്കുന്ന ഒരുകുഞ്ഞിന്റെ വീഡിയോ വളരെയധികം ശ്രദ്ധ നേടിയിരുന്നു. തന്റെ കുഞ്ഞു ബ്രഷ് ഉപയോഗിച്ച് കോഴിയുടെ പല്ലുതേപ്പിക്കാനായി പിന്നാലെ നടക്കുകയാണ് വിരുതൻ. കോഴി കുട്ടിയിൽ നിന്നും രക്ഷപ്പെടാനായി വട്ടം കറങ്ങുകയാണ്. എങ്കിലും കുട്ടി പിന്നാലെ തന്നെയുണ്ട്. സഹികെട്ട് കോഴി ഒന്ന് ഉറക്കെ കൂവിയതോടെ കുട്ടി പെട്ടെന്ന് തന്നെ പിന്മാറി. രസകരമായ ഈ വിഡിയോ ആളുകൾ ഏറ്റെടുത്തിരുന്നു.

Story highlights- Hen protects kittens during storm