‘യുവതാരങ്ങളുമായി മത്സരിച്ച് കരിയറിൽ ഈ സമയത്ത് അവാർഡ് നേടാനായത് വലിയ നേട്ടമാണ്!’- രേവതിയ്ക്കായി വിരുന്നൊരുക്കി സുഹൃത്തുക്കൾ
വിവിധ വിഭാഗങ്ങളിലായി മൂന്ന് തവണ ദേശീയ ചലച്ചിത്ര അവാർഡ് നേടിയ നടി രേവതി ആദ്യമായാണ് തന്റെ ആദ്യ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയത്. അടുത്തിടെ പുറത്തിറങ്ങിയ ഹൊറർ ത്രില്ലറായ ‘ഭൂതകാലം’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് രേവതിക്ക് മികച്ച നടിക്കുള്ള അവാർഡ് ലഭിച്ചത്. മകനോടൊപ്പം അമ്പരപ്പിക്കുന്ന ചില സംഭവങ്ങൾ അഭിമുഖീകരിക്കേണ്ടി വന്ന ആശ എന്ന അമ്മയായി അഭിനയിച്ചതിനാണ് രേവതി അവാർഡ് ലഭിച്ചത്. ഇപ്പോഴിതാ, രേവതിയുടെ സുഹൃത്തുക്കളായ ലിസ്സി ലക്ഷ്മി, ഖുശ്ബു സുന്ദർ, സുഹാസിനി, അംബിക എന്നിവരുൾപ്പെടെയുള്ളവർ രേവതിക്ക് പുരസ്കാരം നേടിയതിന് വിരുന്നൊരുക്കിയിരിക്കുകയാണ്.
ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ലിസ്സി ലക്ഷ്മിയാണ് രേവതിക്ക് അഭിനന്ദനം അറിയിച്ചത്. ‘ഭൂതകാലത്തിന് മികച്ച നടിക്കുള്ള അവാർഡ് നേടിയ രേവതിയുടെ വിജയം ആഘോഷിക്കുന്നു !! എന്റെ പ്രിയ സുഹൃത്തിന്റെ അത്ഭുതകരമായ നേട്ടമാണിത്!! ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളാണ് രേവതി. “അതു ഒരു അഭിനയ പിസാസ്” എന്ന പ്രഭു സാറിന്റെ വാക്കുകൾ കടമെടുക്കുന്നു. വർഷങ്ങളായി നിരവധി വൈവിധ്യമാർന്ന പ്രകടനങ്ങളിലൂടെ നമ്മെ മയക്കിയ ഒരു നടിക്ക് സംസ്ഥാന അവാർഡും മറ്റ് നിരവധി ഉയർന്ന അംഗീകാരങ്ങളും ലഭിക്കുന്നതിനായുള്ള വളരെക്കാലമായുള്ള കാത്തിരിപ്പ് അവസാനിച്ചു! യുവതാരങ്ങളുമായി മത്സരിച്ച് കരിയറിൽ ഈ സമയത്ത് സംസ്ഥാന അവാർഡ് നേടാനായത് വലിയ നേട്ടമാണ്! ഞങ്ങൾ അവളെക്കുറിച്ച് വളരെ അഭിമാനിക്കുന്നു !!’
രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഹൊറർ സൈക്കോളജിക്കൽ ത്രില്ലറാണ് ഭൂതകാലം. ഷെയ്ൻ നിഗം ആയിരുന്നു ഭൂതകാലത്തിൽ രേവതിക്കൊപ്പം വേഷമിട്ടത്. അതേസമയം, ഇത്തവണത്തെ കേരള സംസ്ഥാന പുരസ്കാരത്തിൽ മികച്ച നടനായി രണ്ടുപേരെയാണ് തിരഞ്ഞെടുത്തത്. ബിജു മേനോനും ജോജു ജോർജുമാണ് പുരസ്കാരം പങ്കിട്ടത്.
Story highlights- lissy and friends celebrating revathy’s award for bhoothakaalam movie