നക്സലേറ്റായി സായി പല്ലവി, പ്രണയം പറഞ്ഞ് റാണാ ദഗുബാട്ടി; ‘വിരാട പർവ്വം’ ഒരുങ്ങുമ്പോൾ…

June 2, 2022

സായി പല്ലവി റാണാ ദഗുബാട്ടി എന്നിവർ മുഖ്യകഥാപാത്രങ്ങളാകുന്ന ഏറ്റവും പുതിയ ചിത്രമാണ് വിരാട പർവ്വം. പൊലീസുകാരനെ പ്രണയിക്കുന്ന നക്സലേറ്റിന്റെ കഥ പറയുന്ന ചിത്രത്തിൽ രാവണ്ണ എന്ന കഥാപാത്രത്തെയാണ് റാണാ ദഗുബാട്ടി അവതരിപ്പിക്കുന്നത്. വെന്നെല്ല എന്ന നക്സലേറ്റായാണ് ചിത്രത്തിൽ സായി പല്ലവി അഭിനയിക്കുന്നത്.

അതേസമയം റാണ ദഗുബാട്ടിയും സായ് പല്ലവിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് വിരാട പർവ്വം. ചിത്രത്തിൽ പ്രിയാമണി, നന്ദിത ദാസ്, നവീൻ ചന്ദ്ര, സറീന വഹാബ്, രാഹുൽ രാമകൃഷ്ണൻ, ഈശ്വരി റാവു, സായ് ചന്ദ് തുടങ്ങിയ വൻ താരനിരയുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

വേണു ഉഡുഗുലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകന്റെ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും. നടിയും സംവിധായികയുമായ നന്ദിത ദാസ് ഈ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം കുറിക്കുകയാണ്. ‘മഹാനടി’യുടെ ഛായാഗ്രാഹകൻ ഡാനി സാഞ്ചസ്-ലോപ്പസാണ് വിരാട പർവ്വത്തിന് ക്യാമറ കൈകാര്യം ചെയ്യുന്നത്. , സുരേഷ് ബോബിലി സംഗീതം. ഹോളിവുഡ് സ്റ്റണ്ട് ഡയറക്ടർ സ്റ്റെഫാൻ റിക്ടർ ആക്ഷൻ സീക്വൻസുകൾ ഒരുക്കുന്നു. അതേസമയം വികരബാദ് ഫോറസ്റ്റില്‍ ആയിരുന്നു സിനിമയുടെ കൂടുതൽ ഭാഗങ്ങളും ചിത്രീകരിച്ചത്. യഥാര്‍ത്ഥ സംഭവത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ്ട് ഈ ചിത്രമൊരുക്കുന്നത് എന്നാണ് സൂചന. ജൂൺ 17 മുതലാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക.

Read also: വർഷങ്ങളോളം ഒരേ ഇടത്തിൽ ജോലി ചെയ്തിട്ടും തിരിച്ചറിഞ്ഞില്ല, 20 വർഷങ്ങൾക്ക് ശേഷം സ്വന്തം അമ്മയെ കണ്ടെത്തി മകൻ…

 മലയാളികള്‍ക്കും ഏറെ പ്രിയപ്പെട്ട ചലച്ചിത്രതാരമാണ് സായി പല്ലവി. 2012 ല്‍ പുറത്തിറങ്ങിയ ‘പ്രേമം’ ആണ് സായി പല്ലവിയുടെ ആദ്യ മലയാള ചിത്രം. പ്രേമത്തിലെ മലര്‍ മിസ് എന്ന കഥാപാത്രം മികച്ച പ്രേക്ഷക സ്വീകര്യത നേടിയിരുന്നു. തുടര്‍ന്ന് 2016 ല്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായി ‘കലി’ എന്ന ചിത്രത്തിലും സായി പല്ലവി തിളങ്ങി. 2019-ല്‍ ഫഹദ് ഫാസിലിന്റെ നായികയായി ‘അതിരന്‍’ എന്ന മലയാളം ചിത്രത്തിലും സായി പല്ലവി മികച്ച അഭിനയം കാഴ്ചവെച്ചു.

Story highlights; Love Between Police Officer and Naxalite- Veerata parvam