“അതൊരു വലിയ അനുഗ്രഹമാണ്..”; മോഹൻലാലിന് വേണ്ടി പാടിയ ഹിറ്റ് ഗാനങ്ങളെ പറ്റി വാചാലനായി എം ജി ശ്രീകുമാർ

June 7, 2022

മലയാള സിനിമയുടെ ചരിത്രത്തിലെ ഹിറ്റ് കോംബോയാണ് മോഹൻലാലും എം ജി ശ്രീകുമാറും. നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങളാണ് ഇരുവരുടെയും കൂട്ടുകെട്ടിൽ പിറന്നിട്ടുള്ളത്. മോഹൻലാലിന് വേണ്ടി സിനിമകളിൽ എം ജി ശ്രീകുമാർ ആലപിച്ച പല ഗാനങ്ങളും പ്രേക്ഷകരുടെ ഇഷ്ടഗാനങ്ങളാണ്. മലയാളികൾക്ക് ഒരു പ്രത്യേക ഇഷ്ടമാണ് ഇരുവരും ഒരുമിച്ച പാട്ടുകളോട്.

ഇപ്പോൾ സ്ഥിരമായി ഗാനങ്ങളിൽ മോഹൻലാലിൻറെ ശബ്‌ദമായി മാറിയതിനെ പറ്റി പാട്ടുവേദിയിൽ മനസ്സ് തുറന്നിരിക്കുകയാണ് എം ജി ശ്രീകുമാർ. മോഹൻലാലിന് വേണ്ടി പാടുമ്പോൾ ഒരു പ്രത്യേക ഊർജ്ജം ഉണ്ടാവാറുണ്ടെന്നും അദ്ദേഹത്തിന്റെ ശബ്‌ദമായി മാറാൻ കഴിഞ്ഞത് ഒരു വലിയ അനുഗ്രഹമാണെന്നും പറയുകയാണ് എം ജി ശ്രീകുമാർ. മോഹൻലാലിന് വേണ്ടി പാടുമ്പോൾ അദ്ദേഹത്തിന്റെ ചിരിയും ശരീര ഭാഷയുമൊക്കെ എങ്ങനെയാണ് ആലാപനത്തിൽ കൊണ്ട് വരാൻ കഴിയുന്നത് എന്ന് എം ജയചന്ദ്രൻ ചോദിച്ചപ്പോഴാണ് എം ജി ശ്രീകുമാർ അതിനെ പറ്റി മനസ്സ് തുറന്നത്.

പാട്ടുവേദിയിലെ പ്രിയഗായകൻ അക്ഷിതിന്റെ ആലാപനത്തിന് ശേഷമാണ് എം ജി ശ്രീകുമാർ മനസ്സ് തുറന്നത്. അക്ഷിതിന്റെ പ്രകടനം എം ജി ശ്രീകുമാർ അടക്കമുള്ള വിധികർത്താക്കളെ വിസ്മയിപ്പിച്ചിരുന്നു. 1993 ൽ റിലീസ് ചെയ്‌ത ‘ബട്ടർഫ്‌ളൈസ്’ എന്ന ചിത്രത്തിലെ ഗാനമാണ് അക്ഷിത് ആലപിച്ചത്. രവീന്ദ്രൻ മാഷ് സംഗീതം നൽകിയ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് കെ.ജയകുമാറാണ്. എം ജി ശ്രീകുമാറാണ് ചിത്രത്തിൽ ഈ പാട്ട് പാടിയിരിക്കുന്നത്.

ഈ ഗാനം ആലപിച്ചാണ് കൊച്ചു ഗായകൻ അക്ഷിത് സിനിമയിൽ ഈ ഗാനം ആലപിച്ച യഥാർത്ഥ ഗായകനെ വിസ്‌മയിപ്പിച്ചത്. വലിയ കൈയടിയും പ്രശംസയുമാണ് അക്ഷിതിന് വിധികർത്താക്കൾ നൽകിയത്. അതിന് ശേഷമാണ് മോഹൻലാലിന് വേണ്ടി പാടിയതിനെ പറ്റി എം ജി ശ്രീകുമാർ മനസ്സ് തുറന്നത്.

Read More: “രാജ്ഞി ഇല്ല, സിംഗിൾ ലൈഫ് ആണ്..”; പാട്ടുവേദിയിൽ ചിരിയുടെ മാലപ്പടക്കത്തിന് തിരി കൊളുത്തി ശ്രീദേവ് ‘മഹാരാജാവ്’

Story Highlights: M g sreekumar about singing for mohanlal