പഴക്കൊലകൊണ്ട് ബിന്നിയ്ക്ക് പണികൊടുത്ത് എംജെ; സംഗീതത്തിനൊപ്പം അല്പം കുസൃതിയും നിറച്ച് പാട്ട് വേദി

June 23, 2022

സംഗീതത്തിന്റെ മാന്ത്രികതയ്‌ക്കൊപ്പം കളിയും ചിരിയും അരങ്ങേറുന്ന വേദിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. പാട്ടുപാടാനായി എത്തുന്ന കുരുന്നുകൾക്കൊപ്പംതന്നെ പാട്ടുവേദിയിൽ വളരെ രസകരമായ നിമിഷങ്ങൾ ഒരുക്കാറുണ്ട് വിധികർത്താക്കളും. സംഗീത സംവിധായകൻ എം ജയചന്ദ്രനും ഗായകൻ എം ജി ശ്രീകുമാറിനുമൊപ്പം ഗായിക ബിന്നി കൃഷ്ണകുമാറും ചേർന്നൊരുക്കിയ ഒരു രസകരമായ എപ്പിസോഡാണ് ഇപ്പോൾ കാഴ്ചക്കാരിൽ ചിരി നിറയ്ക്കുന്നത്.

ഭക്ഷണപ്രിയയായ ബിന്നിയ്ക്ക് മുന്നിലേക്ക് ദുബായിൽ നിന്ന് കൊണ്ടുവന്ന ഗിഫ്റ്റ് എന്ന് പറഞ്ഞുകൊണ്ടാണ് എംജെ ഒരു കുല വാഴപ്പഴം നൽകുന്നത്. ഒപ്പം ഇത് മുഴുവൻ കഴിക്കാനും ബിന്നിയോട് രസകരമായി പറയുന്നുണ്ട്. പഴക്കൊലയെ വളരെ കരുതലോടെ കൈയിൽ പിടിച്ച ബിന്നിയെ നോക്കി ഒരു കുഞ്ഞിനെപ്പോലെയാണ് ബിന്നിയ്ക്ക് ഇതെന്നും അതിനാൽ ഒരു പാട്ട് ഈ പഴക്കൊലയ്ക്ക് വേണ്ടി പാടി നല്കണമാണെന്നും എം ജെ പറയുന്നത്. ഉടൻതന്നെ വാഴക്കുല ചേർത്ത് പിടിച്ച് പാട്ടും പാടുന്നുണ്ട് ബിന്നി. തുടർന്ന് വളരെ രസകരമായ നിമിഷങ്ങളാണ് വേദിയിൽ അരങ്ങേറിയത്. പാട്ടുകൾക്കിടയ്ക്ക് കഴിയ്ക്കാനായി ബിന്നിയുടെ അടുത്ത് തന്നെ പഴക്കൊല കെട്ടിയിട്ടതും വേദിയിൽ പൊട്ടിച്ചിരി നിറയ്ക്കുന്ന കാഴ്ചയാണ്.

Read also: കൊഞ്ചി കരയല്ലേ…മലയാളി ഹൃദയങ്ങളിൽ വിരഹത്തിന്റെ വേദന നിറച്ച ഗാനവുമായി കൃഷ്ണശ്രീ, മനസ് നിറഞ്ഞ് വേദി

കുരുന്നുകളുടെ മനോഹരമായ പാട്ടുകൾക്കൊപ്പം ഒട്ടനവധി രസകരമായ മുഹൂർത്തങ്ങൾക്കും ഈ വേദി സാക്ഷിയാകാറുണ്ട്. അടുത്തിടെ പത്താംക്ലാസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ ഫ്ളവേഴ്സ് ടോപ് സിംഗർ അവതാരക മീനാക്ഷിയ്ക്കായി ഒരുക്കിയ സർപ്രൈസുകളും സമ്മാനങ്ങളും പ്രേക്ഷകരിൽ ഏറെ സന്തോഷം നിറച്ചിരുന്നു. ചിലപ്പോഴൊക്കെ ചില വൈകാരിക നിമിഷങ്ങൾക്കും ഈ വേദി സാക്ഷിയാകാറുണ്ട്. സംഗീതത്തിന്റെ മനോഹാരിതയ്‌ക്കൊപ്പം കളിയും ചിരിയും മുഴങ്ങികേൾക്കുന്ന ഈ വേദി ഇന്ന് മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഒരിടം കൂടിയാണ്. ഫ്‌ളവേഴ്‌സ് ടോപ് സിംഗർ ഒന്നാം സീസൺ ഏറ്റെടുത്ത ആരാധകർ രണ്ടാം സീസണേയും ഹൃദയത്തിലേറ്റികഴിഞ്ഞതാണ്.

Story highlights: M Jayachandran funny chat with Binni Krishnakumar