മാനേ മധുരക്കരിമ്പേ…ഗംഭീരമായി പാടി മിയക്കുട്ടി, ഇങ്ങനെയൊക്കെ പാടിയാൽ എങ്ങനെ മുഴുവൻ മാർക്കും തരാതിരിക്കുമെന്ന് ജഡ്ജസ്…
സംഗീതത്തോളം ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന മറ്റെന്താണുള്ളത്…? പാട്ടുകളെ സ്നേഹിക്കുന്നവരുടെ മുഴുവൻ ഇഷ്ട റിയാലിറ്റി ഷോ ആയിക്കഴിഞ്ഞു ഫ്ളവേഴ്സ് ടോപ് സിംഗർ. ഈ വേദിയിൽ പാട്ട് പാടാൻ എത്തുന്ന ഓരോ കുരുന്നുകൾക്കും ആരാധകരും ഏറെയാണ്. അത്തരത്തിൽ നിരവധി ആരാധകരെ നേടിയതാണ് ഫോർട്ട് കൊച്ചിക്കാരി മിയ മെഹക്. ഇപ്പോഴിതാ ഒരു മനോഹരഗാനവുമായി വന്ന് വേദിയുടെ മുഴുവൻ ഹൃദയം കീഴടക്കുകയാണ് മിയക്കുട്ടി. പിൻനിലാവ് എന്ന ചിത്രത്തിലെ ‘മാനേ മധുരക്കരിമ്പേ മലര്ത്തേനേ മദനക്കുഴമ്പേ…’ എന്ന ഗാനമാണ് മിയക്കുട്ടി വേദിയിൽ ആലപിക്കുന്നത്.
യൂസഫലി കേച്ചേരിയുടെ വരികൾക്ക് ഇളയരാജ സംഗീതം നൽകി കെ ജെ യേശുദാസ് ആലപിച്ച ഗാനമാണ് മിയ വേദിയിൽ ആലപിക്കുന്നത്. പാട്ടിന്റെ ശോഭയൊട്ടും ചോരാതെ അതിഗംഭീരമായാണ് ഈ കുഞ്ഞുമോൾ വേദിയിൽ ആലപിക്കുന്നത്. പാട്ടിന് ശേഷം ഫ്ളവേഴ്സ് ടോപ് സിംഗർ വേദിയിലെ മുഴുവൻ ജഡ്ജസും ഓർക്കസ്ട്ര ടീമും അടക്കം എല്ലാവരും എഴുന്നേറ്റ് നിന്ന് കൈയടിച്ചുകൊണ്ടാണ് ഈ കുഞ്ഞിന്റെ പാട്ടിനെ സ്വീകരിച്ചത്.
ഇത്രയും മനോഹരമായി എങ്ങനെയാണ് പാടാൻ കഴിയുക എന്ന് ജഡ്ജസ് മിയക്കുട്ടിയോട് ചോദിക്കുമ്പോൾ അത് ഞാൻ അങ്ങനെയങ്ങ് പാടിപ്പോകുന്നതാണ് എന്നാണ് ഈ കുഞ്ഞുമോൾ നിഷ്കളങ്കമായി ഉത്തരം പറയുന്നത്. എന്തായാലും ഒരു തെറ്റ് പോലും വരുത്താതെ ഈ കുഞ്ഞുപ്രായത്തിനിടയ്ക്ക് ഈ പാട്ട് ഇത്രയും ഗംഭീരമായി പാടുന്ന മിയക്കുട്ടിയ്ക്ക് നൂറിൽ നൂറ് മാർക്കും നൽകുന്നുണ്ട് ജഡ്ജസ്. അതേസമയം ഒരു ആൺകുട്ടിയുടെ വേഷത്തിലെത്തിയ മിയക്കുട്ടി താൻ മമ്മൂക്കയാണ് എന്ന് പറഞ്ഞുകൊണ്ടാണ് വേദിയിൽ പാട്ട് പാടാൻ എത്തുന്നത്. നിറഞ്ഞ ചിരിയോടെയാണ് ഈ കുഞ്ഞിന്റെ പാട്ടിനെയും നിഷ്കളങ്കമായ വർത്തമാനങ്ങളെയും പാട്ട് വേദി സ്വീകരിക്കുന്നത്.
Story highlights: Miah gets big round of applause