ഒരായിരം കിനാക്കളാൽ…നാല് ഗായകർ ചേർന്ന് പാടിയ ഗാനം ഒറ്റയ്ക്ക് പാടി വിസ്മയിപ്പിച്ച് ശ്രീഹരി
ഫ്ളവേഴ്സ് ടോപ് സിംഗർ വേദിയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ മിടുക്കനാണ് ശ്രീഹരി. പ്രിയതാരം കലാഭവൻ മണിയുടെ പാട്ടുകളുമായി വന്നാണ് ശ്രീഹരി പാട്ട് വേദിയുടെ ശ്രദ്ധ കവർന്നത്. പിന്നീട് എക്കാലത്തും കേൾക്കാൻ കൊതിയ്ക്കുന്ന ഒരുപിടി നല്ല ഗാനങ്ങൾ അതിഗംഭീരമായി ആലപിച്ചും ശ്രീഹരി ഫ്ളവേഴ്സ് ടോപ് സിംഗറിലെ മികച്ച പാട്ടുകാരാണെന്ന ലേബൽ ഏറ്റുവാങ്ങി. ശ്രീഹരിയുടെ പാട്ടുകൾക്കായി കാത്തിരിക്കുന്ന സംഗീതാസ്വാദകര് മുന്നിലേക്ക് മറ്റൊരു മനോഹര പാട്ട് പെർഫോമൻസുമായി എത്തുകയാണ് ഈ കൊച്ചുഗായകൻ.
റാംജി റാവു സ്പീക്കിങ് ചിത്രത്തിലെ ‘ഒരായിരം കിനാക്കളാൽ കുരുന്നു കൂടു മേഞ്ഞിരുന്നു മോഹം..’ എന്ന ഗാനവുമായാണ് ഇത്തവണ ശ്രീഹരി വേദിയിലെത്തിയിരിക്കുന്നത്. തിരുമലയുടെ വരികൾക്ക് എസ് ബാലകൃഷ്ണൻ സംഗീതം നൽകി എംജി ശ്രീകുമാർ, ഉണ്ണി മേനോൻ, കെ എസ് ചിത്ര, സി ഓ ആന്റോ തുടങ്ങിയ ഗായകർ ചേർന്ന് പാടിയ ഗാനമാണ് ഒറ്റയ്ക്ക് പാടി വിസ്മയിപ്പിക്കാൻ ഈ കൊച്ചുഗായകൻ എത്തിയത്. അതിഗംഭീരമായാണ് ശ്രീഹരി വേദിയിൽ ഈ ഗാനം ആലപിക്കുന്നത്. നിറഞ്ഞ കൈയടികളോടെയാണ് വേദി ഈ കൊച്ചുഗായകനെ സ്വീകരിച്ചതും.
Read also: ഇത് തനി നാട്ടിൻപുറം സ്റ്റൈൽ റേസിങ്; സോഷ്യൽ ഇടങ്ങളിൽ ഹീറോയായി കുട്ടി റേസർമാർ
കേൾവിക്കാരുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്നതാണ് ശ്രീഹരിയുടെ ആലാപനമാധുര്യം. ശ്രുതിയും താളവും സംഗതിയും തെറ്റാതെ അതിഗംഭീരമായാണ് ഈ കുരുന്നിന്റെ ഓരോ പാട്ടുകളും. അസാധ്യമായി പാടുന്ന ഈ കൊച്ചുമിടുക്കന്റെ ആലാപനങ്ങൾക്ക് മുന്നിൽ നിരവധി തവണ എഴുന്നേറ്റ് നിന്ന് കൈയടിച്ചിട്ടുണ്ട് പാട്ട് വേദി. പാലക്കാട്ട് നിന്നും പാട്ട് വേദിയിലേക്കെത്തിയ ഈ കൊച്ചുമിടുക്കൻ ഇപ്പോൾ മലയാളികളുടെ ഹൃദയത്തിലും സ്ഥാനം നേടിക്കഴിഞ്ഞു.
Story highlights: Sreehari mesmerizing performance