താരരാജാക്കന്മാർ ഒറ്റ ഫ്രെയിമിൽ; ആഘോഷമായി സുരേഷ് ഗോപിയുടെ പിറന്നാൾ- വിഡിയോ

June 26, 2022

അവിസ്മരണീയമായ വേഷങ്ങൾ മുതൽ മനുഷ്യസ്‌നേഹി എന്ന നിലയിൽവരെ താരമായ നടനാണ് സുരേഷ് ഗോപി. ഓരോ മലയാളി പ്രേക്ഷകരുടെയും ഹൃദയത്തിൽ എന്നെന്നേക്കുമായി നിലനിൽക്കാനുള്ള അദ്ദേഹത്തിന്റെ കാരണങ്ങൾ വളരെ വലുതാണ്. ഇന്ന് നടന് പിറന്നാൾ ആയിരുന്നു. മലയാളസിനിമയിലെ എല്ലാ കോണുകളിൽ നിന്നും അദ്ദേഹത്തിന് ജന്മദിനാശംസകൾ ഒഴുകിയെത്തി. അമ്മ സംഘടനയുടെ ആസ്ഥാനത്ത് സുരേഷ് ഗോപിക്കായി താരങ്ങൾ ഒത്തുചേർന്നപ്പോൾ മലയാള സിനിമയ്ക്ക് ലഭിച്ചത് മനോഹരമായ ഒരു ഫ്രെയിംകൂടിയാണ്.

മലയാള സിനിമയുടെ താര രാജാക്കന്മാരെല്ലാം ഒറ്റ ഫ്രെയിമിൽ എത്തിയതാണ് ശ്രദ്ധേയം. മോഹൻലാൽ, മമ്മൂട്ടി എന്നിവർ മുൻപന്തിയിൽ നിന്നാണ് സുരേഷ് ഗോപിയുടെ പിറന്നാൾ അവിസ്മരണീയമാക്കിയത്. ചിത്രങ്ങളും വിഡിയോയും ശ്രദ്ധനേടുകയാണ്.

അതേസമയം, മലയാളത്തിന്റെ സ്വന്തം താരമാണ് സുരേഷ് ഗോപി. ആക്ഷനും പ്രണയവും വീരവും രൗദ്രവുമെല്ലാം കഥാപാത്രങ്ങളില്‍ ആവാഹിച്ച് വെള്ളിത്തിരയില്‍ നിറഞ്ഞു നിന്ന സുരോഷ് ഗോപി നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിൽ സജീവമാകുകയാണ്.  ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെയായിരുന്നു സുരേഷ് ഗോപി ഇടവേള അവസാനിപ്പിച്ചത്.

read Also: കുളമല്ല, വഴിയാണ്; സമൂഹമാധ്യമങ്ങളിൽ ചർച്ചയായി ദേശീയപാതയുടെ ചിത്രങ്ങൾ

പാപ്പൻ തുടങ്ങി നിരവധി ചിത്രങ്ങളാണ് സുരേഷ് ഗോപി നായകനായി റിലീസിന് ഒരുങ്ങുന്നത്. രാഷ്ട്രീയത്തിലും സിനിമയിലും തിരക്കുകൾ എറിയാലും കുടുംബത്തോടൊപ്പം ചിലവഴിക്കാൻ എപ്പോഴും സമയം കണ്ടെത്താറുണ്ട്. രാധികയാണ് സുരേഷ് ഗോപിയുടെ ഭാര്യ. 1990 ഫെബ്രുവരി എട്ടിനാണ് സുരേഷ് ഗോപിയും രാധികയും വിവാഹിതരായത്. ഗോകുൽ സുരേഷ്, ഭാഗ്യ സുരേഷ്, ഭാവ്നി സുരേഷ്, മാധവ് സുരേഷ് എന്നിവരാണ് സുരേഷ് ഗോപിയുടെയും രാധികയുടെയും മക്കൾ. ഗോകുൽ സുരേഷും മലയാള സിനിമയിൽ സജീവമാണ്.

Story highlights- suresh gopi celebrating birthday with mohanlal and mammootty