ദൈവത്തിന്റെ തീരുമാനങ്ങൾ ചിലപ്പോൾ ക്രൂരമാണ്- കെകെയുടെ മരണത്തിൽ വേദനയോടെ ഉണ്ണിമേനോൻ

June 2, 2022

ഞെട്ടലോടെയാണ് കേരളക്കര ഗായകൻ കൃഷ്ണകുമാറിന്റെ മരണവാർത്ത കഴിഞ്ഞദിവസം കേട്ടറിഞ്ഞത്. ബോളിവുഡ് ഗായകനും മലയാളിയുമായ അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനം അറിയിച്ചുകൊണ്ട് നിരവധിപ്പേർ എത്തിയിരുന്നു. ഇപ്പോഴിതാ കെകെയുടെ മരണത്തിൽ വേദനയോടെ ഗായകൻ ഉണ്ണിമേനോൻ പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്.

‘ജീവിതഗന്ധിയായ പാട്ടുകാരനായിരുന്നു കെ കെ എന്ന കൃഷ്ണകുമാർ. തന്റെ തനതായ സമാനതയില്ലാത്ത വ്യത്യസ്തമായ ശബ്ദത്തിലൂടെ ഒട്ടനവധി ഗാനങ്ങളിലൂടെ സംഗീതലോകത്തു സ്വന്തമായ വ്യക്തിമുദ്ര ചാർത്തിയ ഗായകൻ.

കൃഷ്ണകുമാറിനെ ഞാൻ നേരിട്ട് കണ്ടിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ പാട്ടുകൾ എന്നും ശ്രദ്ധിച്ചിരുന്നു. “ഉയിരിൻ ഉയിരേ..” “സ്ട്രോബെറി കണ്ണേ..”, “നിനെയ്ത് നിനെയ്ത്..” എന്നീ ഗാനങ്ങളിലെ അദ്ദേഹത്തിന്റെ ആലാപന ശൈലി എന്നെ ഏറെ ആകർഷിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം യാദൃശ്ചികമായി അദ്ദേഹം പാടിയ ഏറ്റവും പുതിയ ഗാനം, ഹാരിസ് ജയരാജ് സംഗീതം നൽകിയ ലെജൻഡ് എന്ന ചിത്രത്തിലെ ആൽബത്തിൽ കേൾക്കാൻ ഇടയായി. ആ ചിത്രത്തിൽ ബോംബെ ജയശ്രീയോടൊപ്പം ഒരു ഗാനം ഞാനും ആലപിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായാണ് കെ കെ പാടിയ ഗാനവും കേൾക്കാനിടയായത്.

Read also: വർഷങ്ങളോളം ഒരേ ഇടത്തിൽ ജോലി ചെയ്തിട്ടും തിരിച്ചറിഞ്ഞില്ല, 20 വർഷങ്ങൾക്ക് ശേഷം സ്വന്തം അമ്മയെ കണ്ടെത്തി മകൻ….

ദൈവത്തിന്റെ തീരുമാനങ്ങൾ ചിലപ്പോൾ വളരെ ക്രൂരമാണ്. കൃഷ്ണകുമാറിന്റെ അകാലത്തിലുള്ള വിയോഗവും അക്കൂട്ടത്തിൽ പെടും. കൃഷ്ണകുമാറിന്റെ വിയോഗം താങ്ങാനുള്ള ശക്തി അദ്ദേഹത്തിന്റെ കുടുംബത്തിന് കൈവരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. തന്റെ ഗാനങ്ങളിലൂടെ ആസ്വാദക മനസ്സുകളിൽ സ്ഥിരപ്രതിഷ്ഠ നേടിയ കെ കെ യുടെ ആത്മാവിന് ശാന്തി നേരുന്നു. നിത്യം ജീവിക്കും കെ കെ യുടെ ഗാനങ്ങൾ’ ഉണ്ണിമേനോൻ കുറിച്ചു.

Story highlights; Unnimenon remembers late KK