‘യാതൊന്നും പറയാതെ..’- നൊമ്പരം പങ്കുവെച്ച് ‘വാശി’ സിനിമയിലെ ഗാനം

June 25, 2022

ടൊവിനോ തോമസും കീർത്തി സുരേഷും അഭിനയിച്ച കോർട്ട്‌റൂം ഡ്രാമ മൂവിയായ വാശി തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിന് സാധാരണ പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര അഭിപ്രായമാണ് ലഭിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ചിത്രം അതിന്റെ ഓടിടി റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ, സിനിമയിലെ മറ്റൊരു ഹൃദ്യ ഗാനം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്.

‘യാതൊന്നും പറയാതെ..’ എന്ന ഗാനം ആണ് പ്രേക്ഷകരിലേക്ക് എത്തിയത്. സിതാര കൃഷ്ണകുമാറും അഭിജിത് അനിൽകുമാറും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിഷ്ണു ജി രാഘവ് രചനയും സംവിധാനവും നിർവ്വഹിച്ച ‘വാശി’യിൽ ടൊവിനോ തോമസും കീർത്തി സുരേഷും എബിൻ മാത്യുവും മാധവി മോഹനുമായി എത്തുന്നു.

നവാഗതനായ വിഷ്ണു രാഘവ് സംവിധാനം ചെയ്ത ‘വാശി’ ജൂൺ 17 നാണ് റിലീസ് ചെയ്തത്. കോടതിമുറിയുടെ കഥ പറഞ്ഞ ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ എഡിറ്ററായി മഹേഷ് നാരായണൻ എത്തിയിരിക്കുന്നു. കൈലാസ് മേനോൻ സംഗീതം നിർവ്വഹിക്കുന്ന ചിത്രത്തിന് വിനായക് ശശികുമാറാണ് വരികൾ രചിച്ചിരിക്കുന്നത്. സാബു മോഹൻ കലയും ദിവ്യ ജോർജ്ജ് വസ്ത്രാലങ്കാരവും നിർവ്വഹിച്ചു. പി വി ശങ്കറാണ് മേക്കപ്പ് മാൻ.

Read Also: ദുൽഖറിന്റെ വാപ്പയോട് പറയട്ടെ ‘പ്യാലി’യെ ദുൽഖറിനെക്കൊണ്ട് കെട്ടിക്കാൻ; ക്യൂട്ട്നെസും കൗതുകവും നിറച്ചൊരു ടീസർ

കീർത്തി സുരേഷ് നായികയായി ഒരു മലയാള സിനിമ റിലീസ് ചെയ്യുന്നത് ഏഴ് വർഷത്തിന് ശേഷമാണ്. പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാറിലും നടി ഒരു പ്രധാന വേഷം ചെയ്തിരുന്നു. അതിനാൽ തന്നെ വാശി കീർത്തി സുരേഷ് ആരാധകർക്ക് വലിയൊരു സർപ്രൈസ് ആയിരുന്നു.

Story highlights- yathonnum parayathe song from vaashi movie

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!