പുതിയ തലങ്ങളിലേക്ക് ചുവടുവച്ച് 90+ My Tuition App; യുഎഇയിൽ ഓപ്പറേഷൻസ് ആരംഭിക്കുന്നു

July 4, 2022

വളരെ ചെറിയ കാലയളവിൽ തന്നെ കേരളത്തിൽ ജനപ്രീതി ആർജിച്ച എഡ്യു-ടെക് ആപ്പാണ് ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന  90+ My Tuition App. ഇപ്പോഴിതാ 90+ My Tuition App യുഎഇയിൽ ഓപ്പറേഷൻ സ്റ്റാർട്ട്‌ ചെയ്യുന്നു. The betaboat ആണ് യുഎഇയിൽ  90+ My Tuition App നു വേണ്ടി ബിസിനസ് ഓപ്പറേറ്റ് ചെയ്യുന്നത്.

യുഎഇയിൽ NCERT syllabus-ൽ ഒരു ലക്ഷത്തോളം കുട്ടികൾ പഠിയ്ക്കുന്നുണ്ടെന്നും അവർക്കായ് ഓഫ്‌ലൈൻ ട്യൂഷൻ സൗകര്യം ഏർപ്പാടാക്കാൻ കഴിയുമെന്നും, അതിലൂടെ അവരുടെ അക്കാഡമിക് സ്കോർ ഉയർത്തുന്നതിന് സഹായിക്കാൻ കഴിയുമെന്നും ദുബായിയിലെ ഷെറാട്ടൺ ഹോട്ടലിൽവെച്ച് നടന്ന ചടങ്ങിൽ The betaboat CEO ശ്രീ ഷഹാനാസ് ഹൈദർ പറഞ്ഞു.

ഇംഗ്ലീഷിലും , ഹിന്ദിയിലും ട്യൂഷൻ കൊടുക്കുന്നതിനാൽ കേരളീയരായ കുട്ടികളോടൊപ്പം മറ്റു സംസ്ഥാനക്കാരായ കുട്ടികൾക്കും 90+ My Tuition App ഉപയോഗിക്കാൻ കഴിയുമെന്നും 90+ CEO സ്മിജയ് ഗോകുൽദാസ് പറഞ്ഞു.

90+ My Tuition App തികച്ചും വിദ്യാര്‍ത്ഥികളുടെ പഠന സഹായിയായി മാറിക്കഴിഞ്ഞു. പഠനത്തിനും പരീക്ഷകള്‍ക്കും ആവശ്യമായി വരുന്ന കൃത്യമായ അപ്‌ഡേഷനുകളാണ് 90+ My Tuition App കൊണ്ടുവരാറുള്ളത്. ഒട്ടേറെ ഡിജിറ്റല്‍ ട്യൂഷന്‍ ആപ്പുകള്‍ സജീവമായ കേരളത്തില്‍ മുന്‍പന്തിയിലാണ് ഇന്ന്  90+ My Tuition App  ന്റെ സ്ഥാനം. കാരണം, പൂര്‍ണ്ണമായും ഒരു ട്യൂഷന്‍ അസിസ്റ്റന്റ് ആയാണ് 90+ My Tuition App വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പില്‍ എത്തിയത്.

https://www.youtube.com/c/90PlusMyTuitionApp

90+ My Tuition app new operation in UAE