‘അങ്കമാലി ഡയറീസ്’ അഭിനേതാവ് ശരത് അന്തരിച്ചു
July 29, 2022

അങ്കമാലി ഡയറീസിലെ അഭിനേതാവ് ശരത് ചന്ദ്രന് അന്തരിച്ചു. ഇന്ന് ഉച്ചയോടെയാണ് മരണ വിവരം പുറത്തറിയുന്നത്.
കൂടെ, അങ്കമാലി ഡയറീസ്, മെക്സിക്കാന്‍ അപാരത, സിഐഎ എന്നീ സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് കൂടിയായ ശരത് ഐടി മേഖലയില്‍ നിന്നാണ് സിനിമ രംഗത്തേക്ക് എത്തിയത്. കൊച്ചി സ്വദേശിയാണ്. മൃതദേഹം പിറവം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം നാളെ നടക്കും.
Story highlights- actor sarath passes away