ഇന്ന് തെന്നിന്ത്യൻ സൂപ്പർസ്റ്റാർ; തുടക്കകാലം ഇങ്ങനെ- വിഡിയോ

July 9, 2022

പ്രേക്ഷകരുടെ പ്രിയ താരമാണ് അജിത്. തല എന്നാണ് സ്നേഹത്തോടെ ആരാധകർ അദ്ദേഹത്തെ വിളിക്കുന്നതും. അജിത്തിനോടും കുടുംബത്തോടും വലിയ സ്നേഹവും ബഹുമാനവുമാണ് ആരാധകർക്ക്. മലയാളികളുടെ പ്രിയ നായിക ശാലിനിയെയാണ് അജിത്ത് വിവാഹം കഴിച്ചിരിക്കുന്നത്. രണ്ടു മക്കളാണ് അജിത്തിനും ശാലിനിക്കും. അജിത്തിന്റെ വിശേഷങ്ങളെല്ലാം എപ്പോഴും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്.

ഇപ്പോഴിതാ, ഇന്ന് തെന്നിന്ത്യൻ താരാമയി നിറഞ്ഞുനിൽക്കുന്ന നടന്റെ കുട്ടിക്കാല വിഡിയോ ശ്രദ്ധനേടുകയാണ്. 30 വർഷങ്ങൾക്ക് മുൻപ് ഒരു തമിഴ് ചിത്രത്തിൽ വേഷമിട്ടുകൊണ്ടാണ് അജിത് അഭിനയലോകത്തേക്ക് എത്തിയത്. എൻ വീട് എൻ കണവർ എന്ന ചിത്രത്തിലെ ഒരു പാട്ടുസീനിലേക്ക് അജിത് സൈക്കിൾ ഉന്തിക്കൊണ്ട് വരുന്ന രംഗമാണ് ശ്രദ്ധേയമാകുന്നത്. നദിയ മൊയ്തുവും സുരേഷും ഈ പാട്ടുരംഗത്തിൽ ഉണ്ട്.

സിനിമയ്ക്ക് പുറത്തും ഒട്ടേറെ വിഷയങ്ങളിലൂടെ ചർച്ചയാകാറുള്ള നടനാണ് അജിത്. ബൈക്കുകളോടുള്ള അദ്ദേഹത്തിന്റെ ഇഷ്ടം എല്ലാവർക്കും അറിയാം. ലാളിത്യം കൊണ്ടാണ് അജിത്തും ശാലിനിയും പ്രേക്ഷകരുടെ പ്രിയങ്കരരായി മാറിയത്.  മലയാളത്തിലും തമിഴകത്തും ഒരുപോലെ ആരാധകരുള്ള താരമാണ് തല അജിത്തും ഭാര്യ ശാലിനിയും. ഇരുവരെയും പോലെത്തന്നെ മകൾ അനൗഷ്കയ്ക്കും ആദ്വിക്കിനുമുണ്ട് ആരാധകർ.

Read Also; കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; ആറു ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു

ഒരുകാലത്ത് മലയാള സിനിമയുടെ നിറപ്പകിട്ടാർന്ന ചിത്രങ്ങളുടെ ഭാഗമായിരുന്ന ശാലിനി തമിഴിലേക്ക് ചേക്കേറുകയും അജിത്തുമായി പ്രണയത്തിലാകുകയുമായിരുന്നു. വിവാഹം കഴിഞ്ഞ് 20 വർഷമായി സിനിമയിൽ നിന്നും നടി അകന്നു നില്കുകയുമാണ്. 2000 ലാണ് ഇവർ വിവാഹതരായത്. അതേസമയം, ‘എകെ 61’ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് അജിത് ഇനി വേഷമിടുന്നത്. മഞ്ജു വാര്യരാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

Story highlights- ajith’s first movie