ജയസൂര്യക്കൊപ്പം അഡ്വക്കേറ്റ് അശ്വതിയായി നമിത പ്രമോദ്; ‘ഈശോ’ റിലീസിന് ഒരുങ്ങുന്നു

July 12, 2022

ജയസൂര്യയെ നായകനാക്കി നാദിർഷ ഒരുക്കുന്ന ത്രില്ലർ ചിത്രമാണ് ‘ഈശോ’. ചിത്രം അതിന്റെ ഒടിടി പ്രീമിയറിനായി തയ്യാറെടുക്കുകയാണ്. ഇപ്പോഴിതാ, ചിത്രത്തിലെ നായിക നമിത പ്രമോദിന്റെ കാരക്ടർ പോസ്റ്റർ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. അശ്വതി എന്ന അഭിഭാഷക കഥാപാത്രത്തെയാണ് നമിത അവതരിപ്പിക്കുന്നത്.

പോസ്റ്റർ പങ്കുവെച്ചുകൊണ്ട് താരം ഒരു കുറിപ്പ് എഴുതി, ‘അരാജകത്വം, പ്രതികാരം, സമാധാനം. സ്നേഹം, നിങ്ങളുടെ പ്രാർത്ഥനകളിൽ ഞങ്ങളെ കാത്തുസൂക്ഷിക്കുക’. ഒരു ജനപ്രിയ ഓൺലൈൻ പ്ലാറ്റ്‌ഫോം വഴിയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.

കുടുംബത്തോടൊപ്പം ആർക്കും കാണാവുന്ന ഒരു ചിത്രമായിരിക്കും ‘ഈശോ’ എന്ന് സംവിധായകൻ നാദിർഷ പറഞ്ഞു. ജയസൂര്യയും ജാഫർ ഇടുക്കിയും അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണം ഉൾക്കൊള്ളുന്ന രസകരമായ ടീസറും അണിയറപ്രവർത്തകർ മുമ്പ് പുറത്തിറക്കിയിരുന്നു.

മുമ്പ് കോമഡി എന്റർടെയ്‌നറായ ‘അമർ അക്ബർ അന്തോണി’യിൽ ജയസൂര്യയും നാദിർഷയും ഒന്നിച്ചിരുന്നു. ഇവരുടെ രണ്ടാമത്തെ ചിത്രാമാണ് ‘ഈശോ’. കഥ, സംഭാഷണം, തിരക്കഥ എന്നിവ സുനീഷ് വാരനാടാണ്. നാദിർഷ തന്നെയാണ് ചിത്രത്തിന്റെ സംഗീത സംവിധായകനും. സുജേഷ് ഹരി ഗാനങ്ങൾ രചിച്ചിരിക്കുന്നു. ജെയ്ക്സ് ബിജോയി പശ്ചാത്തല സംഗീതം, ബ്രിന്ദ മാസ്റ്റർ നൃത്തസംവിധാനം എന്നിവയും നിർവഹിക്കുന്നു. ജാഫർ ഇടുക്കിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

Read aLSO; ചൈനീസ് ലുക്കിൽ മീനാക്ഷി; രസികൻ പാട്ടുമായി എം ജെയും എം ജിയും- വിഡിയോ

നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഈശോ എന്ന ടൈറ്റിൽ കഥാപാത്രത്തെ ജയസൂര്യയും രാമചന്ദ്രൻ പിള്ള എന്ന കഥാപാത്രത്തെ ജാഫർ ഇടുക്കിയും അവതരിപ്പിക്കുന്നു.

Story highlights- Namitha Pramod to play Ashwathy in Jayasurya’s ‘Eesho’

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!