വടക്കൻ ജില്ലകളിൽ അതിശക്ത മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

July 14, 2022
Kerala Heavy Rain Red Alert Chief Minister

സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. 9 ജില്ലകളിൽ യല്ലോ അലേർട്ടാണ്. പടിഞ്ഞാറൻ അട്ടപ്പാടിയിലും സൈലൻ്റ് വാലിയിലും കനത്ത മഴയാണ്.

മണ്ണാർക്കാട് ആനക്കട്ടി റോഡിൽ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ഹൈ ടെൻഷൻ വൈദ്യുതി ലൈൻ തകർന്നുവീണു. അഗളി ചെമ്മണ്ണൂർ ക്ഷേത്രപരിസരത്ത് വീടിനു മുകളിലേക്ക് മരം വീണു.

Read Also: സ്മാർട്ട് ഫോണിൽ സ്ക്രോൾ ചെയ്ത് ചിത്രങ്ങൾ കാണുന്ന കുരങ്ങന്മാർ- രസകരമായ വിഡിയോ

മലപ്പുറം ജില്ലയിലെ മലയോര മേഖലകളിൽ കനത്ത മഴ തുടരുകയാണ്. നാടുകാണിച്ചുരം വഴിയുള്ള യാത്ര ഒഴിവാക്കാൻ ജില്ലാ ഭരണകൂടം അറിയിച്ചു. ചാലിയാറിൽ ജലനിരപ്പ് ഉയർന്നു. പുഴയോരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കാനാണ് നിർദ്ദേശം.

Story highlights- rain alert kerala