‘ആ തീ ഇന്ന് തുടക്കം കുറിച്ചിരിക്കുന്നത് തീരാത്ത ആഘോഷങ്ങൾക്കാണ്’- കുര്യച്ചായാന് എൽസയുടെ കത്ത്
പൃഥ്വിരാജ് സുകുമാരനെ കേന്ദ്രകഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ‘കടുവ’ തിയേറ്ററുകളിലെത്തി മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഒരു മാസ് ആക്ഷൻ എന്റർടെയ്‌നർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചിത്രം എട്ട് വർഷത്തിന് ശേഷം ഷാജി കൈലാസ് മലയാളത്തിൽ ചെയ്യുന്ന ചിത്രമാണ്. അതിനാൽത്തന്നെ പ്രേക്ഷകർ ആവേശഭരിതരായിരുന്നു. ‘കടുവ’ തീർച്ചയായും കാത്തിരിപ്പിന് അർഹമായി മാറുകയും അതിന്റെ ഹൈപ്പിന് അനുസൃതമായി മികച്ച വിജയമായി മാറുകയും ചെയ്തു. ഇപ്പോഴിതാ, ചിത്രത്തിലെ നായികയായി എത്തിയ സംയുക്ത മേനോൻ ഒരു കത്തുമായി എത്തിയിരിക്കുകയാണ്.
എൽസ എന്ന കഥാപാത്രത്തെയാണ് സംയുക്ത അവതരിപ്പിച്ചത്. പൃഥ്വിരാജ് അവതരിപ്പിച്ച കുര്യച്ചൻ എന്ന കഥാപാത്രത്തിന്റെ ഭാര്യാവേഷമായിരുന്നു ഇത്. കുര്യച്ചന് എൽസ എഴുതിയ കത്ത് എന്ന മാതൃകയിലാണ് ഒരു കുറിപ്പ് സംയുക്ത പങ്കുവെച്ചത്.
സംയുക്തയുടെ കുറിപ്പ്;
അച്ചായാ ,
കയ്യിൽ ഒതുങ്ങാതെ എല്ലാം ഒടുങ്ങും എന്ന് തോന്നുമ്പോഴും , കേസ് ജയിക്കാൻ ഇത്രേം ഒക്കെ വേണോ എന്ന് ചോദിക്കുമ്പോഴും , ആ കണ്ണുകളിലെ തീ കെടാതെ കാത്തുസൂക്ഷിക്കുന്നത് ഞാൻ നോക്കി നിന്നിട്ടുണ്ട് . കടന്നു പോയതിനെല്ലാം ഇപ്പുറം , ഇന്ന് മലയാളം ആ തീയേ നെഞ്ചോട് ചേർക്കുന്നത് കാണുമ്പോൾ പറഞ്ഞാൽ തീരാത്ത സന്തോഷം മാത്രം. ആ തീ ഇന്ന് തുടക്കം കുറിച്ചിരിക്കുന്നത് തീരാത്ത ആഘോഷങ്ങൾക്കാണ്. ആൾക്കൂട്ടങ്ങൾക്കിപ്പുറത്ത് തികഞ്ഞ സ്നേഹത്തോടെ, മനസ്സ് നിറഞ്ഞ ചിരിയോടെ, ചെന്നായ് കൂട്ടങ്ങളെ വിറപ്പിക്കുന്ന വീറും വാശിയും ആവാഹിച്ച ആൾരൂപമായ കടുവയെ കൗതുകത്തോടെ നോക്കി നിന്നുകൊണ്ട്, ഞാനുമുണ്ട് ..
സ്വന്തം ,
എൽസ..
Read Also; വിതുമ്പിക്കരഞ്ഞ് ഐശ്വര്യ ലക്ഷ്മി, ചേർത്തുപിടിച്ച് ആശ്വസിപ്പിച്ച് സായി പല്ലവി- വിഡിയോ
തൊണ്ണൂറുകളിൽ നടക്കുന്ന കഥയാണ് ‘കടുവ’ പങ്കുവയ്ക്കുന്നത്. പാലായിലെ പ്ലാന്ററായ കടുവക്കുന്നേൽ കുരിയച്ചനും ഐജി ജോസഫ് ചാണ്ടിയുമായി കൊമ്പുകോർക്കുന്ന കഥയാണ് പറയുന്നത്. നടൻ കടുവക്കുന്നേൽ കുരിയച്ചന്റെ വേഷത്തിൽ പൃഥ്വിരാജ് സുകുമാരൻ എത്തിയപ്പോൾ ജോസഫ് ചാണ്ടിയായി ബോളിവുഡ് താരം വിവേക് ഒബ്‌റോയ് വേഷമിട്ടു. സംയുക്ത മേനോൻ എൽസ എന്ന നായികയെ അവതരിപ്പിച്ചു.
Story highlights- samyuktha menon about kaduva movie