‘ട്വൽത്ത് മാൻ’ സെറ്റിലെ ചിരിക്കാഴ്ചകൾ- ട്രോൾ വിഡിയോ പങ്കുവെച്ച് അനുശ്രീ

August 29, 2022

‘ദൃശ്യം 2’ ന്റെ ഗംഭീര വിജയമാത്തിനു ശേഷം മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രമാണ് ട്വൽത്ത് മാൻ. മിസ്റ്ററി ത്രില്ലറായി എത്തിയ ചിത്രത്തിൽ മോഹൻലാലിന് പുറമെ ഒട്ടേറെ താരങ്ങൾ വേഷമിടുന്നുണ്ട്. ഇപ്പോഴിതാ, ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഉള്ള രസകരമായ നിമിഷങ്ങൾ ട്രോൾ വിഡിയോ ആയി പങ്കുവെച്ചിരിക്കുകയാണ് അനുശ്രീ.

അതേസമയം, ജിത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിലെ മൂന്നാമത്തെ ചിത്രമായ ‘ട്വൽത്ത് മാൻ’ മോഹൻലാലിന്റെ കഥാപാത്രമായ ചന്ദ്രശേഖർ എന്ന പോലീസ് ഉദ്യോഗസ്ഥനിലൂടെ വികസിക്കുന്ന വിചിത്രമായ ഒരു സംഭവമാണ് പങ്കുവയ്ക്കുന്നത്. 11 സുഹൃത്തുക്കളുടെയും അവരുടെ ജീവിതപങ്കാളികളുടെയും കഥയാണ് ചിത്രം പറയുന്നത്.

2022 മെയ് 20-ന് ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി സ്ട്രീം ചെയ്‌ത സിനിമയിൽ സൈജു കുറുപ്പ്, ലിയോണ ലിഷോയ്, അനുശ്രീ, ശിവദ, ഉണ്ണി മുകുന്ദൻ, അനു മോഹൻ, നന്ദു, പ്രിയങ്ക നായർ, രാഹുൽ മാധവ്, അദിതി രവി, അനു സിത്താര എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്.

അതേസമയം,  ജീത്തു ജോസഫും മോഹന്‍ലാലും ഒരുമിക്കുന്ന മറ്റൊരു ചിത്രമാണ് റാം.  തൃഷയാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. ഒരു ത്രില്ലര്‍ ചിത്രമായിരിക്കും ‘റാം’. ഇന്ത്യയ്ക്ക് പുറമെ വിദേശരാജ്യങ്ങളും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളാണ്. ബിഗ് ബജറ്റിലാണ് ‘റാം’ ഒരുങ്ങുന്നത്.

Story highlights- 12th man troll