മേക്കോവറിൽ ഞെട്ടിച്ച് സിനിമ താരം; കടുത്ത ആരാധകർക്ക് പോലും തിരിച്ചറിയാൻ കഴിയുന്നില്ല

August 25, 2022

കഥാപാത്രങ്ങൾക്കായി വലിയ മേക്കോവറുകൾ നടത്തുന്നതിന് പേരുകേട്ടവരാണ് ചില നടൻമാർ. കഥാപാത്രങ്ങളെ ഏറ്റവും മികച്ച രീതിയിൽ അവതരിപ്പിക്കാനുള്ള ആവേശമാണ് പലപ്പോഴും നടന്മാരെ ഇത്തരം മേക്കോവർ നടത്താൻ പ്രചോദിപ്പിക്കുന്നത്. ശാരീരികമായും വസ്‌ത്രവിധാനങ്ങളിലും വരുത്തുന്ന ഇത്തരം മാറ്റങ്ങൾ കഥാപാത്രങ്ങൾ വലിയ വിജയമാവുന്നതിൽ നിർണായകമാവാറുണ്ട്.

ഇപ്പോൾ ഒരു ബോളിവുഡ് നടന്റെ മേക്കോവർ കണ്ട് ഞെട്ടിയിരിക്കുകയാണ് സിനിമ ലോകം. ‘ഹഡ്ഡി’ എന്ന ചിത്രത്തിനായി ഒരു സ്‌ത്രീയുടെ ലുക്കിൽ എത്തി അമ്പരപ്പിച്ചിരിക്കുകയാണ് നടൻ നവാസുദ്ദീന്‍ സിദ്ദിഖി. കഥാപാത്രങ്ങളുടെ പൂർണതയ്ക്കായി വലിയ പ്രയത്‌നം നടത്താറുള്ള നടന്റെ ഏറ്റവും പുതിയ ലുക്കാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയം. കടുത്ത ആരാധകർക്ക് പോലും അദ്ദേഹത്തെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.

ചിത്രത്തിൻറെ ഒരു മോഷൻ പോസ്റ്റർ ഇപ്പോൾ റിലീസ് ചെയ്‌തിരിക്കുകയാണ്. മോഷന്‍ പോസ്റ്റര്‍ പുറത്തെത്തിയപ്പോള്‍ ചിത്രത്തെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും തനിക്കുള്ള പ്രതീക്ഷകളും നവാസുദ്ദീന്‍ പങ്കുവച്ചിരുന്നു. ‘വ്യത്യസ്തവും രസകരവുമായ നിരവധി കഥാപാത്രങ്ങളെ ഞാന്‍ ഇന്നോളം അവതരിപ്പിച്ചിട്ടുണ്ട്. പക്ഷേ അതില്‍ നിന്നെല്ലാം വ്യത്യസ്തമായിരിക്കും ഇത്. പ്രേക്ഷകര്‍ ഇതുവരെ കാണാത്ത ഗെറ്റപ്പില്‍ ആയിരിക്കും ഞാന്‍ ഈ ചിത്രത്തില്‍ എത്തുക. ഒരു അഭിനേതാവ് എന്ന നിലയില്‍ സ്വന്തം പരിധികളെ ലംഘിക്കാന്‍ ഇത് എന്നെ സഹായിക്കും” നവാസുദ്ദീന്‍ പറഞ്ഞിരുന്നു.

Read More: “രാജുവേട്ടാ എന്ന് ആദ്യമായിട്ടാണ് ഒരു മേയർ വിളിക്കുന്നത്..”; കിഴക്കേക്കോട്ട മേൽപ്പാല ഉദ്‌ഘാടന വേളയിൽ ചിരി പടർത്തി പൃഥ്വിരാജ്

നവാഗതനായ അക്ഷത് അജയ് ശര്‍മ്മയാണ് ഹഡ്ഡി സംവിധാനം ചെയ്യുന്നത്. സംവിധായകനൊപ്പം അദമ്യ ബല്ലയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഒരു റിവെഞ്ച് ഡ്രാമയായിട്ടാണ് ചിത്രമൊരുങ്ങുന്നത്.

Story Highlights: Actor surprises his fans with his makeover